കോഴിക്കോട്: ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിൽ ഇത്തവണയും വലിയ അട്ടിമറികൾക്കൊന്നും സാധ്യതയില്ലെന്നാണ് അവസാന ചിത്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ അവസാനമായപ്പോഴേക്കും 12ൽ പത്തും ഭരിച്ചത് എൽ.ഡി.എഫ് ആണ്. എൽ.ജെ.ഡിയുടെ കാലുമാറ്റമാണ് കുന്ദമംഗലം തോടന്നൂർ ബ്ലോക്കുകളിൽ ലഭിച്ച ഭരണം യു.ഡി.എഫിന് നഷ്ടമാക്കിയത്. ഇത്തവണ പക്ഷേ, യു.ഡി.എഫിെൻറ ഉറച്ച ചില ബ്ലോക്കുകളിൽ അനിശ്ചിതത്വമുണ്ട്. അതേസമയം, എൽ.ഡി.എഫിെൻറ ചില സ്വന്തം ബ്ലോക്കുകൾ മറിച്ചിടാനാവുമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ട്. ഏതായാലും വലിയ രീതയിലുള്ള അട്ടിമറി ബ്ലോക്കിെൻറ കാര്യത്തിൽ പ്രതീക്ഷിച്ചുകൂടാ.
• വടകര
ബ്ലോക്ക് ഭരിക്കുന്ന യു.ഡി.എഫ്-ആർ.എം.പി ജനകീയ മുന്നണി ഇത്തവണയും വലിയ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണ യു.ഡി.എഫിലുണ്ടായിരുന്ന എൽ.ജെ.ഡി ഇപ്പോൾ ഇടതുപക്ഷത്താണ്. കഴിഞ്ഞ ഭരണസമിതിയിൽ എൽ.ജെ.ഡിയുടെ രണ്ട് സീറ്റ് ഉൾപ്പെടെ എൽ.ഡി.എഫിന് ആറും യു.ഡി.എഫിന് ആർ.എം.പിയുടെ രണ്ട് സീറ്റ് ഉൾപ്പെടെ രണ്ട് സീറ്റുമാണുള്ളത്. ആര്.എം.പി.ഐ രൂപവത്കരിച്ച ശേഷമാണ് വടകര ബ്ലോക്ക് യു.ഡി.എഫിെൻറ കൈകളിലെത്തിയത്.
• തോടന്നൂര്‍
2015ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചത്. ഇതാകട്ടെ, എല്‍.ജെ.ഡിയുടെ കരുത്തിലാണ്. പിന്നീട് എല്‍.ജെ.ഡി തിരിച്ചത്തിയതോടെ ഭരണം വീണ്ടും ഇടതിെൻറ കൈകളിലത്തെി. പുതിയ സാഹചര്യത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം സ്വന്തമാക്കാനാണ് ഇടതിെൻറ ശ്രമം. യു.ഡി.എഫാകട്ടെ പുതിയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്ന ആത്മവിശ്വാസത്തിലാണ്.
• പന്തലായനി
കാൽ നൂറ്റാണ്ടായി ഇടതു മുന്നണിഭരണം കൈയാളുന്ന ബ്ലോക്കാണ് പന്തലായനി.13 വാർഡുകളിൽ 10 ഉം എൽ.ഡി.എഫാണ് നേടിയത്. മൂന്നു സീറ്റുകൾ യു.ഡി.എഫിനു ലഭിച്ചു. ഇടതു മുന്നണിക്ക് ആഴത്തിൽ വേരുള്ള പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ബ്ലോക്ക്. പ്രചാരണത്തിൽ ഇരുപക്ഷവും ഒപ്പത്തിനൊപ്പമാണ്. എങ്കിലും ഇടതു മുന്നണിക്കുതന്നെയാണ് ഭരണസാധ്യത തെളിയുന്നത്.
• ബാലുേശ്ശരി
ബാലുശ്ശേരി ബ്ലോക്കിൽ എൽ.ഡി.ഫ് ഇത്തവണയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണത്തെക്കാൾ ബ്ലോക്കിൽ നില മെച്ചപ്പെടുത്താൻ യു.ഡി.എഫ് ശ്രമിക്കുന്നുണ്ട്. അട്ടിമറിസാധ്യതകളിലേക്കൊന്നും േപാരാട്ടം എത്തിയിട്ടില്ലെന്നാണ് അവസാനചിത്രത്തിൽ വ്യക്തമാവുന്നത്. എൽ.ഡി.എഫ് 11, യു.ഡി.എഫ് നാല് എന്നിങ്ങനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കക്ഷി നില.
• ചേളന്നൂർ
സി.പി.എമ്മിെൻറ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളാണ് ചേളന്നൂർ േബ്ലാക്കിനു കീഴിലെന്നതിനാൽ ഇത്തവണയും സീറ്റ് പിടിച്ചെടുക്കുന്നതിന് എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് വലിയ പ്രയാസമുണ്ടാവില്ലെന്നുവേണം അവസാനഘട്ടത്തിൽ കരുതാൻ. 13 ബ്ലോക്ക് ഡിവിഷനുകളിൽ 10ഉം എൽ.ഡി.എഫ് ആണ് കഴിഞ്ഞ തവണ നേടിയിരുന്നത്.
• കുന്ദമംഗലം
അവസാന ലാപ്പിൽ കുന്ദമംഗലം ബ്ലോക്കിൽ ഇഞ്ചോടിഞ്ചാണ് സാധ്യത. എൽ.ഡി.എഫിന് നേരിയ മുൻതൂക്കം പ്രകടമാണ്. ആകെ 19 ഡിവിഷനുകളിൽ ഏഴിൽ എൽ.ഡി.എഫും അഞ്ചിൽ യു.ഡി.എഫും നേരിയ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഴ് ഡിവിഷനിൽ ഒപ്പത്തിനൊപ്പമുള്ള കടുത്ത പോരാട്ടമാണ്. ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ തവണ അഞ്ചിലും ഭരണത്തിലുണ്ടായിരുന്നത് എൽ.ഡി.എഫ് ആണ്. കഴിഞ്ഞ തവണ യു.ഡി.എഫിന് ലഭിച്ച കുന്ദമംഗലം ബ്ലോക്ക് ഭരണം എൽ.ജെ.ഡി ഇടതുപക്ഷത്തേക്ക് പോയതോടെ യു.ഡി.എഫിന് നഷ്ടപ്പെടുകയായിരുന്നു.
• കോഴിക്കോട്
13 ൽ ഒമ്പത് സീറ്റുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ഭരിക്കുന്ന കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ ഭരണമാറ്റ സാധ്യത ഇത്തവണയും വിദൂരമാണ്. ബ്ലോക്കിന് കീഴിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിൽ നിലവിൽ ഇടതു മുന്നണിയാണ് ഭരിക്കുന്നത്. എങ്കിലും കടലുണ്ടിയിലെ വടക്കുമ്പാട്, ഒളവണ്ണയിലെ മണക്കടവ്, പാലാഴി സീറ്റുകൾ ഇത്തവണ തങ്ങൾക്കൊപ്പമാവുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.
• കൊടുവള്ളി
എന്നും യു.ഡി.എഫിനെ തുണക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളിലൊന്നാണ് കൊടുവള്ളി. ഇത്തവണ പക്ഷേ, ഭരണം ആർക്കാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്്. കടുത്ത മത്സരമാണ് നടക്കുന്നത്. ഇരുമുന്നണിയും ഉറച്ച വിജയപ്രതീക്ഷ പുലർത്തുെന്നങ്കിലും അവകാശവാദങ്ങൾക്കപ്പുറം ആർക്കും വിജയം സുനിശ്ചിതമല്ല. കടുത്ത മത്സരമാവും ഓരോ ഡിവിഷനിലും നടക്കുക. 2005-10 വർഷത്തിൽ മാത്രമാണ് ഇടത് പക്ഷത്തിന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഭരണത്തിൽ വരാനായത്.
• തൂണേരി
കഴിഞ്ഞ തവണ ചെറിയ വോട്ടുകൾക്ക് കൈവിട്ട് പോയ രണ്ട് സീറ്റുകൾ പിടിച്ചെടുത്ത് ചരിത്രം തിരുത്താനാണ് തൂണേരിയിൽ യു.ഡി.എഫ് ശ്രമം. തൂണേരി ഡിവിഷൻ 13 വോട്ടിനും കല്ലാച്ചി ഡിവിഷൻ 183 വോട്ടിനുമാണ് യു.ഡി.എഫിന് കൈവിട്ടു പോയത്. ആകെ 13 ഡിവിഷനുകളിൽ എൽ.ഡി.എഫ് എട്ട്, യു.ഡി.എഫ് അഞ്ച് എന്നിങ്ങനെയാണ് കക്ഷി നില.
തൂണേരി ഡിവിഷൻ 13 വോട്ടിനും കല്ലാച്ചി ഡിവിഷൻ 183 വോട്ടിനുമാണ് യു.ഡി.എഫിന് കൈവിട്ടു പോയത്. കഴിഞ്ഞ തവണ സി.പി.ഐയുടെ കൈവശമുണ്ടായിരുന്ന കല്ലാച്ചി ഡിവിഷനിൽ മത്സരം തീപാറും.
• കുന്നുമ്മൽ
എൽ.ഡി.എഫ് ഭരിച്ച കുന്നുമ്മൽ ബ്ലോക്കിൽ യു.ഡി.എഫ് അട്ടിമറിപ്രതീക്ഷയിലാണ്. നിലവിൽ എൽ.ഡി.എഫ് എട്ട്, യു.ഡി.എഫ് അഞ്ച് ആണ് കക്ഷിനില.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഊരത്ത്, പാതിരിപ്പറ്റ, മുള്ളമ്പത്ത് ഡിവിഷനുകൾ തിരിച്ചുപിടിച്ച് വ്യക്തമായ ഭൂരിപക്ഷം നേടാമെന്നാണ് യു.ഡി.എഫിെൻറ പ്രതീക്ഷ. എന്നാൽ, ഇത് യു.ഡി.എഫിെൻറ സ്വപ്നം മാത്രമാണെന്നാണ് എൽ.ഡി.എഫ് കരുതുന്നത്.
• പേരാമ്പ്ര
പേരാമ്പ്രയിൽ ഇടതുമുന്നണിക്കു തന്നെയാണ് ഇത്തവണയും പ്രതീക്ഷ. 13 ഡിവിഷനുകളിൽ അഞ്ചെണ്ണത്തിൽ ഇടതു മുന്നണി വ്യക്തമായ ആധിപത്യം നിലനിർത്തുന്നതായാണ് അവസാന ചിത്രം. പാലേരി, മുതുകാട്, കൂത്താളി, ചെറുവണ്ണൂർ, പേരാമ്പ്ര ഡിവിഷനുകളിൽ വീറുറ്റ മത്സരമാണ് നടക്കുന്നത്. പാലേരി കഴിഞ്ഞ തവണ ഇടതു മുന്നണി വിജയിച്ചതാണെങ്കിലും വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണക്കുന്നതുകൊണ്ട് നേരിയ മുൻതൂക്കം യു.ഡി.എഫിനുണ്ട്.
• മേലടി
നാല് പഞ്ചായത്തുകളിൽ കൂടുതൽ മേൽക്കൈ നേടുന്ന മുന്നണിക്ക് മേലടി ബ്ലോക്ക് ഭരിക്കാനാവുമെന്നതാണ് അന്തിമവിലയിരുത്തൽ. രണ്ടു വീതം പഞ്ചായത്തുകൾ ഇരുമുന്നണിയുടെയും ശക്തികേന്ദ്രങ്ങളായതുകൊണ്ട് മുൻവിധിസാധ്യമല്ല. കഴിഞ്ഞ തവണ എൽ.ഡി.എഫാണ് 13ൽ എട്ട് സീറ്റുമായി ഭരിച്ചത്.
എട്ടിൽ ഒരു സീറ്റ് എൽ.ജെ. ഡിക്ക് മുന്നണിമാറ്റത്തിലൂടെ പിന്നീട് ലഭിച്ചതാണ്. എൽ.ഡി.എഫ് അധികാരത്തിലുള്ള മേപ്പയൂർ, കീഴരിയൂർ പഞ്ചായത്തുകളിലെ ഏഴിൽ ആറ് ഡിവിഷനും യു.ഡി.എഫ് അധികാരത്തിൽ വന്ന തിക്കോടി, തുറയൂർ പഞ്ചായത്തുകളിൽനിന്നും ഓരോ സീറ്റ് വീതവും നേടിയാണ് എൽ.ഡി.എഫിന് ബ്ലോക്ക് ഭരണം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.