കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ പല മേഖലക്കും ഇളവുനൽകിയിട്ടും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കാത്തത് ഹോട്ടലുകെള പ്രതിസന്ധിയുടെ പടുകുഴിയിലാക്കുന്നു. ടെക്സ്റ്റൈൽസുകളും ജ്വല്ലറികളും തുറക്കുകയും ബസുകൾ പൂർണമായും സർവിസ് നടത്തുകയും ചെയ്തിട്ടും ഹോട്ടലുകളിൽ പാർസൽ മാത്രം അനുവദിക്കുന്നത് വിരോധാഭാസമാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
കോവിഡ് രണ്ടാം തരംഗത്തോടെയാണ് ഹോട്ടലുകളിൽ പാർസലുകൾ മാത്രമാക്കിയത്. ഇതോെട നടത്തിപ്പ് ചെലവുപോലും പല ഉടമകൾക്കും ലഭിക്കുന്നില്ല. ഇതരസംസ്ഥാനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളും വലിയ പ്രതിസന്ധിയിലാണ്. ചെറുതും വലുതുമായ 1800ഓളം ഹോട്ടലുകളാണ് ജില്ലയിൽ അടഞ്ഞുകിടക്കുന്നതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എൻ. സുഗുണൻ പറഞ്ഞു. ഇതിൽ 300 എണ്ണം പൂർണമായും പ്രവർത്തനം നിർത്തി കെട്ടിടം ഉടമകൾക്ക് ഒഴിഞ്ഞുെകാടുത്തു. വടകര മേഖലയിലെ ഹോട്ടലുടമ കൃഷ്ണൻ ആത്മഹത്യ ചെയ്യുകയുമുണ്ടായി -അദ്ദേഹം പറഞ്ഞു.
പാർസൽ മാത്രമായതോെട നേരത്തെയുള്ളതിെൻറ 30 ശതമാനം പോലും കച്ചവടം പല ഹോട്ടലുകളിലുമില്ല.ഇതോെട ഉടമകൾ െകട്ടിട വാടക, ബാങ്ക് വായ്പ, കെട്ടിടനികുതി, വൈദ്യുതി - കുടിെവള്ള നിരക്ക് എന്നിവ അടക്കാൻ പ്രയാസപ്പെടുകയാണ്. സർക്കാറിൽനിന്ന് ഈ ഇനത്തിലടക്കം ഒരാനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ല. തുറസ്സായ സ്ഥലങ്ങളിൽ ഭക്ഷണം വിളമ്പാമെന്നാണ് സർക്കാർ ഉത്തരവിലുള്ളത്. ഇത് അനധികൃത ഭക്ഷണവിൽപനയെ പ്രോത്സാഹിപ്പിക്കുന്നതും ഭക്ഷണത്തിൽ മാലിന്യം കലരാനിടയാക്കുന്നതാെണന്നും ഇവർ കുറ്റപ്പെടുത്തുന്നു. മാത്രമല്ല, ടൂറിസം മേഖലയും ഇവിടങ്ങളിലെ ഹോട്ടലുകളും പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്.
ചുരുക്കത്തിൽ െകാച്ചിയിൽനിന്ന് വയനാട്ടിലേക്ക് ടൂറിന് പോകുന്നൊരാൾക്ക് വയനാടിെൻറ കവാടമായ കോഴിക്കോട്ടെവിടെയും ഇരുന്ന് ഭക്ഷണം കഴിക്കാനാവാത്ത സ്ഥിതിയാണുള്ളത്. ഈ മേഖലയിലെ പ്രതിസന്ധിയോർത്ത് മറ്റു ജില്ലകളിലെല്ലാം ജില്ല ഭരണകൂടങ്ങൾ നേരിയ ഇളവുകൾ നൽകുന്നുണ്ട്. എന്നാലിവിടെ കനത്ത പിഴചുമത്തുകയാണ് െചയ്യുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പരിശോധനയിൽതന്നെ പൊലീസിനും ആരോഗ്യവകുപ്പിനും വെവ്വേറെ നിലപാടാണുള്ളെതന്നും വ്യാപാരികൾ ആേരാപിക്കുന്നു.
ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോ. സമരം നാളെ
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ ഹോട്ടലുടമകൾക്ക് ഏർപ്പെടുത്തിയ അശാസ്ത്രീയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിനൽകണെമന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച കലക്ടറേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹോട്ടലുകളിൽ കോവിഡ് മാനദണ്ഡം പാലിച്ച് ഡയനിങ്ങിന് അനുവദിക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ കണ്ട് നിവേദനം നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. മറ്റെല്ലാ മേഖലകളും തുറന്നിട്ടും ഹോട്ടലുകളുടെ മേൽ അശാസ്ത്രീയ നിയന്ത്രണമേർപ്പെടുത്തുന്നത് പ്രതിസന്ധിയിലുള്ള ഈ മേഖലയെ പൂർണമായും തകർക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിലും സമരം നടക്കും. ജില്ല പ്രസിഡൻറ് എൻ. സുഗുണൻ, ൈവസ് പ്രസിഡൻറുമാരായ ഹുമയൂൺ കബീർ, ബിജു മലബാർ, ജോയൻറ് സെക്രട്ടറി ഷിദാദ് അലങ്കാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.