പന്തീരാങ്കാവ്: നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച മാതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. പൊലീസ് സ്റ്റേഷനിൽ ഹാജരായ 35കാരിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരു വർഷം മുമ്പാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവതിയെ പന്തീരാങ്കാവ് സ്വദേശി വിവാഹം ചെയ്യുന്നത്.
നേരത്തേ വിവാഹിതയായിരുന്നെന്നും 13 വയസ്സുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നെന്നുമുള്ള വിവരം മറച്ചുവെച്ചാണ് യുവതി വീണ്ടും വിവാഹിതയായത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുമ്പോഴാണ് ഇവർ പന്തീരാങ്കാവ് സ്വദേശിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഇയാളെ വിവാഹം കഴിച്ച കാര്യം എറണാകുളത്തുള്ള സ്വന്തം വീട്ടുകാരെയും അറിയിച്ചിരുന്നില്ല. പകരം കോഴിക്കോട് ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുകയാണെന്നാണ് ഇവർ പറഞ്ഞിരുന്നത്.
നാലു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജിൽ സിസേറിയനിലൂടെയായിരുന്നു ഇവരുടെ രണ്ടാമത്തെ പ്രസവം. ഇതിനിടയിലാണ് ഇവർ നേരത്തേ വിവാഹിതയായിരുന്നെന്നും കുട്ടിയുണ്ടെന്നുമുള്ള വിവരം ഭർതൃവീട്ടുകാർ അറിഞ്ഞത്. ഇതിനെതുടർന്ന് പ്രസവത്തിെൻറ നാലാം ദിവസം കുഞ്ഞിനെ ഭർതൃവീട്ടിൽ ഉപേക്ഷിച്ച് യുവതി പോകുകയായിരുന്നു. ഭർത്താവിെൻറ പരാതിയിൽ പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് തൃശൂരിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. പന്തീരാങ്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ നേരത്തേ ഇവർ രണ്ടു വിവാഹം കഴിച്ചിട്ടുെണ്ടന്ന വിവരം ലഭിച്ചിട്ടുണ്ട്. ഒരു മാസം താമസിച്ച ശേഷം രണ്ടാമത്തെ ഭർത്താവിനെ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.