വീട്ടമ്മയെ വെടി​െവച്ചുകൊന്ന​ കേസിൽ ഭർത്താവിന്‌ ജീവപര്യന്തം തടവും പിഴയും

കോ​ഴി​ക്കോ​ട്​: സം​ശ​യ​ത്തി​‍െൻറ പേ​രി​ൽ വീ​ട്ട​മ്മ​യെ വെ​ടി​വ​ച്ചും തോ​ക്കി​‍െൻറ പാ​ത്തി​കൊ​ണ്ട​ടി​ച്ചും കൊ​ന്നു​വെ​ന്ന കേ​സി​ൽ ഭ​ർ​ത്താ​വി​ന്‌ ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ പി​ഴ​യും.

കു​ന്ദ​മം​ഗ​ലം ഒ​ര​ലി​ങ്ങ​ൽ എ.​എ​സ്‌ വി​ല്ല​യി​ൽ പി. ​സു​രേ​ഷ്‌​കു​മാ​റി​നെ​യാ​ണ്‌ (51), ഭാ​ര്യ ശ്രീ​ജ (40) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ര​ണ്ടാം ജി​ല്ല അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്‌ ജ​ഡ്‌​ജി കെ. ​ആ​ന​ന്ദ​കൃ​ഷ്‌​ണ നാ​വ​ഡ ശി​ക്ഷി​ച്ച​ത്‌. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ എം. ​ജ​യ​ദീ​പ്‌ ഹാ​ജ​രാ​യി. വി​മു​ക്​​ത​ഭ​ട​നാ​യ പ്ര​തി 2015 ജ​നു​വ​രി 27ന്‌ ​പു​ല​ർ​ച്ച 5.20ന്​ ​കി​ട​പ്പു​മു​റി​യി​ൽ വെ​ടി​െ​വ​ച്ചും തോ​ക്കു​കൊ​ണ്ട്‌ ത​ല​ക്ക​ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്‌ കു​ന്ദ​മം​ഗ​ലം പൊ​ലീ​സെ​ടു​ത്ത കേ​സ്‌. ചേ​വാ​യൂ​ർ സി.​ഐ പി.​കെ. സ​ന്തോ​ഷാ​ണ്‌ കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്‌.

Tags:    
News Summary - Husband,life imprisonment,shooting, housewife,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.