കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസേന ഉണ്ടാകുന്നത് 1300 കിലോയോളം കോവിഡ് മാലിന്യങ്ങൾ. ആശുപത്രിയിൽ സാധാരണ മാലിന്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും കോവിഡ് വാർഡുകളിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഐ.എം.എയുടെ മേൽനോട്ടത്തിൽ നടത്തുന്ന മെഡിക്കൽ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണ യൂനിറ്റായ ഇമേജാണ് ഇവ ശേഖരിച്ച് നശിപ്പിക്കുന്നത്. ആശുപത്രി ജീവനക്കാരുടെ മാസ്കും കൈയുറകളുമെല്ലാം സംസ്കരിക്കുന്നത് പ്രത്യേകം ശ്രദ്ധയോടെ വേണം.
ജീവനക്കാർ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റ്, രോഗികൾക്ക് ഉപയോഗിക്കുന്ന കത്തീറ്റർ, സിറിഞ്ച്, മാസ്ക് തുടങ്ങിയ ഉപകരണങ്ങൾ എന്നിവയെല്ലാം മെഡിക്കൽ മാലിന്യങ്ങളായി കണ്ട് പാലക്കാട്ടെ ഇമേജിൽ എത്തിച്ചാണ് സംസ്കരിക്കുന്നത്. ഇവയെല്ലാം ഉപയോഗശേഷം വ്യത്യസ്ത കവറുകളിലായി കെട്ടിവെക്കുകയാണ് ചെയ്യുക. പി.പി.ഇ കിറ്റ്, കൈയുറകൾ പോലുള്ളവ ഒരു കവറിൽ, സൂചി, സിറിഞ്ച് എന്നിവ മറ്റൊന്നിൽ എന്നിങ്ങനെ തരംതിരിച്ചാണ് സൂക്ഷിക്കുന്നത്.
ഓരോ ദിവസത്തെയും മാലിന്യങ്ങൾ അതത് ദിവസം തന്നെ ഇമേജിെൻറ വാഹനമെത്തി പാലക്കാട്ടേക്ക് കൊണ്ടുപോകും. അവിടെ അത് ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ മറ്റ് മാലിന്യങ്ങൾ പുതുതായി നിർമിച്ച ഇൻസിനറേറ്ററിലാണ് കത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.