കോഴിക്കോട്: കോഴിയിറച്ചിയുടെ വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിൽ ലീഗല്‍ മെട്രോളജി വകുപ്പിെൻറയും സിവില്‍ സപ്ലൈസ് വകുപ്പിെൻറയും നേതൃത്വത്തില്‍ കോഴിക്കോട് താലൂക്കിലെ 23 കടകളില്‍ പരിശോധന നടത്തി.
വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാനും വില കൂട്ടി വില്‍ക്കുന്ന കടകളില്‍ വില പുതുക്കി നിശ്ചയിക്കാനും നിര്‍ദേശം നല്കി. 230 മുതല്‍ 240 വരെ വിലക്ക് വില്‍ക്കാനാണ് അനുമതി നല്‍കിയത്.
ആറു മാസത്തിനിെട ഇരട്ടിയായാണ് ഇറച്ചിക്കോഴിക്ക് വില വർധിച്ചത്. ആഘോഷ സീസണുകൾ മുന്നിൽ കണ്ടുള്ള വിലക്കയറ്റമാണിതെന്ന് വ്യാപക പരാതിയുണ്ട്.
കോഴിക്കോട്: കോഴിയിറച്ചിക്ക് വില കൂടിയതിെൻറ പേരില്‍ റീട്ടെയില്‍ വ്യാപാരികളെ സാമൂഹിക ദ്രോഹികളായി ചിത്രീകരിക്കുകയും കടകളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ക്രമവിരുദ്ധമായി പരിശോധന നടത്തുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ പെരുന്നാളിന് ശേഷം കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി ജില്ല നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് കോഴി ഉല്പാദനം വേണ്ടത്രയില്ല.
തമിഴ്നാട്ടിലെ ഉല്പാദക യൂനിറ്റുകളെയാണ് നാം ആശ്രയിക്കുന്നത്. തമിഴ്നാട് ലോബി വില വര്‍ധിപ്പിക്കുമ്പോള്‍ ഇവിടെയുള്ള വ്യാപാരികള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഇറച്ചിക്കോഴിക്ക് 230 മുതല്‍ 240 രൂപവരെ വിലയുണ്ട്. കുറഞ്ഞ വിലയ്ക്ക് ആരെങ്കിലും വില്ക്കുന്നുണ്ടെങ്കില് നഷ്ടം സഹിച്ചാണ്. ജനങ്ങളുടെ പഴികേട്ട് കച്ചവടം ചെയ്യേണ്ട അവസ്ഥയാണുള്ളതെന്ന് വ്യാപാരി വ്യവസായ സമിതി പ്രസിഡൻറ് സൂര്യ ഗഫൂര്‍, ചിക്കന്‍ വ്യാപാരി സമിതി ജില്ല പ്രസിഡൻറ് കെ.വി. റഷീദ്, സെക്രട്ടറി മുസ്തഫ കിണാശ്ശേരി, കെ.എം. റഫീഖ് എന്നിവര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.