കോഴിക്കോാട്: തുറമുഖ വകുപ്പിന് കീഴിലുള്ള കോഴിക്കോട് കടപ്പുറത്തെ അതിഥി മന്ദിരമായ പോർട്ട് ബംഗ്ലാവിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക യോഗം ചേർന്നു. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പോർട്ട് ബംഗ്ലാവ് കൂടുതൽ പ്രയോജനകരമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കാൻ മാരിടൈം ബോർഡിനോട് ആവശ്യപ്പെട്ടു. സർക്കാറിലേക്കുള്ള വരുമാനംകൂടി പരിഗണിച്ചാണ് പദ്ധതികൾ രൂപവത്കരിക്കുക.
ബോർഡ് സമർപ്പിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം കൂടി ഉപയോഗപ്പെടുത്തിയായിരിക്കും മുന്നോട്ടുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്ന് മന്ത്രി പറഞ്ഞു. പോർട്ട് ബംഗ്ലാവിൽ ചേർന്ന യോഗത്തിൽ കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ള, സി.ഇ.ഒ ഷൈൻ എ. ഹഖ്, പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ കാപ്റ്റൻ അശ്വിനി പ്രതാപ്, പോര്‍ട്ട് ഓഫിസര്‍ കാപ്റ്റന്‍ സെജോ ഗോര്‍ഡിയസ്, കേരള മാരിടൈം ബോര്‍ഡ് മെംബര്‍ കാസിം ഇരിക്കൂര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.