ജെ.ഡി.ടി ഇസ്ലാം ശതാബ്ദി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ജെ.ഡി.ടി ഇസ്ലാം സ്ഥാപനങ്ങളുടെ ശതാബ്ദി ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ജെ.ഡി.ടി ഓഡിറ്റോറിയത്തിലാണ് പരിപാടി.

ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് കമ്മിറ്റി പ്രസിഡന്‍റ് സി.പി. കുഞ്ഞുമുഹമ്മദിന്‍റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഇഖ്റ മെഡിക്കൽ കോളജിന്‍റെ പ്രഖ്യാപനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ജെ.ഡി. ടി സ്ഥാപനങ്ങൾ സെൻറർ ഓഫ് എക്സലൻസ് ആയി മാറ്റുന്നതിന്‍റെ പ്രഖ്യാപനം മന്ത്രി അഹമ്മദ് ദേവർകോവിൽ നടത്തും. പത്തിന പദ്ധതികൾ ശതാബ്ദി കമ്മിറ്റി ചെയർമാൻ എം.പി. അഹമ്മദ് അവതരിപ്പിക്കും

അഹ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് തയാറാക്കിയ പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജെ.ഡി.ടി സ്ഥാപനങ്ങൾ ആഗോളനിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതി നടപ്പാക്കുന്നത്. കാമ്പസ് നവീകരിക്കും. ഇഖ്റ മെഡിക്കൽ കോളജ് ആരംഭിക്കുകയും മെഡിക്കൽ കോഴ്സുകൾ ഉൾപ്പെടുത്തി ഡീംഡ് സർവകലാശാല സ്ഥാപിക്കുകയും ചെയ്യും. ആയിരം കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.

Tags:    
News Summary - JDT Islam Centenary Today; CM will inaugurate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.