കോഴിക്കോട്: തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി കൈകോര്‍ത്ത് ജില്ല. തെരുവോരങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കുന്ന ജില്ല ഭരണകൂടത്തിന്റെ ‘ദയം’ പദ്ധതിയുടെ ധനസമാഹരണത്തിനാണ് നാടൊന്നിച്ചത്.
ബുധനാഴ്ച രാവിലെ മുതല്‍ ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം വിദ്യാർഥികളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍നിന്ന് സംഭാവന ശേഖരിച്ചു.
ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഉദയം പദ്ധതി കൂടുതല്‍ ആളുകളിലേക്കെത്തിക്കാനും ഉദയത്തിലെ അന്തേവാസികളുടെ ക്ഷേമത്തിനായി ധനസമാഹരണത്തിനും വിദ്യാർഥികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്താനുമാണ് ധനസമാഹരണ കാമ്പയിന് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.