കെ–റെയിൽ: സർവേകല്ല് സ്ഥാപിക്കുന്നത് നാട്ടുകാർ തടഞ്ഞു

പയ്യോളി: അർധ-അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട സർവേകല്ല് സ്ഥാപിക്കുന്ന പ്രവൃത്തി നാട്ടുകാരും ജനകീയ ആക്​ഷൻ കമ്മിറ്റി പ്രവർത്തകരും തടഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ അളവെടുപ്പ് പ്രക്രിയയുടെ ഭാഗമായി മൂന്ന് സ്ഥലങ്ങളിലാണ് സർവേകല്ല് സ്ഥാപിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

കൊയിലാണ്ടി ആനക്കുളത്തിന് വടക്ക് ഭാഗത്ത് റെയിൽപാതക്ക് സമീപവും, നന്തി മേൽപ്പാലത്തിന് കിഴക്ക് ഭാഗത്തും, തിക്കോടി നാരങ്ങോളികുളത്തുമാണ് സർവേകല്ല് സ്ഥാപിക്കാനുള്ള ശ്രമം നടന്നത്.

സർവേ നടത്തുന്ന സ്വകാര്യ ഏജൻസി അധികൃതരുടെ കീഴിലുള്ള ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നു പേരാണ് കല്ല് സ്ഥാപിക്കാനുള്ള കോൺക്രീറ്റ് മിശ്രിതവുമായി സ്ഥലത്ത് ഓട്ടോറിക്ഷയിൽ എത്തിയത്. എന്നാൽ, സർവേകല്ല് സ്ഥാപിക്കുന്ന വേളയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ വില്ലേജധികൃതരോ സ്ഥലത്തുണ്ടായിരുന്നില്ല. മൂടാടി പഞ്ചായത്തധികൃതരുമായി ജനകീയ ആക്​ഷൻ കമ്മിറ്റിയംഗങ്ങൾ ബന്ധപ്പെ​െട്ടങ്കിലും സർ​േവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചില്ലെന്ന മറുപടിയാണ് കിട്ടിയത്. സ്ഥാപിച്ച സർവേകല്ലുകൾ പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ തകർത്തു.

പതിനായിരക്കണക്കിന് പേരെ കുടിയൊഴിപ്പിച്ചും, പാരിസ്ഥിതിക പഠനം പോലും നടത്താതെയുമുള്ള കെ -റെയിലുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാറി​െൻറ ധിറുതിപിടിച്ചുള്ള നീക്കം ചെറുത്ത് തോൽപിക്കുമെന്നും കെ - റെയിൽ വിരുദ്ധ ജനകീയ ആക്​ഷൻ കമ്മിറ്റി പറഞ്ഞു. ജില്ല ചെയർമാൻ ടി.ടി. ഇസ്മാഈൽ, കൺവീനർ രാജീവൻ കൊടലൂർ, മുഹമ്മദലി മുതുകുനി എന്നിവർ സംസാരിച്ചു.

സത്യഗ്രഹം അഞ്ചുദിവസം പിന്നിട്ടു

ചേമഞ്ചേരി: കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യഗ്രഹം അഞ്ചു ദിവസം പിന്നിട്ടു. അഞ്ചാം ദിവസം വി.ടി. നാസർ ഉദ്ഘാടനം ചെയ്തു. സത്യഗ്രഹികളായ ഒ.ടി. മുഹമ്മദ്‌ കോയ, മുസ്തഫ നടുക്കണ്ടി, നജീബ്‌ അഭിലാഷ്‌, മുഹമ്മദ്‌ ഫാറൂഖ്‌‌ എന്നിവർക്ക് അദ്ദേഹം ബാഡ്ജ് കൈമാറി. ജന. കൺവീനർ കെ. മൂസക്കോയ അധ്യക്ഷത വഹിച്ചു. പ്രവീൺ ചെറുവത്ത്‌ സ്വാഗതവും ഇസ്മാഈൽ കണ്ണൻകടവ്‌‌‌ നന്ദിയും പറഞ്ഞു.

Tags:    
News Summary - K Rail Locals blocked the installation of survey stone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.