കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ വെള്ളിയാഴ്‌ച പ്രിൻസിപ്പൽ ജില്ല കോടതി വാദം കേൾക്കും. സിലി, റോയ് കേസിൽ ജോളിയുടെ ജാമ്യഹരജിയും വെള്ളിയാഴ്‌ച പരിഗണിക്കും. ചൊവ്വാഴ്ച കേസ് പരിഗണനക്കെടുത്തെങ്കിലും കഴിഞ്ഞ ദിവസം നൽകിയ അനുബന്ധ കുറ്റപത്രം പരിശോധിച്ച് തുടർനടപടിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.
നോട്ടറി അഭിഭാഷകൻ സി.വിജയകുമാറിനെ അഞ്ചാം പ്രതിയാക്കി റോയ് വധക്കേസിലാണ് അനുബന്ധ കുറ്റപത്രം പൊലീസ് സമർപ്പിച്ചത്. വിജയകുമാറിന് സമൻസ് അയക്കുന്നതടക്കമുള്ള നടപടികൾ പുതിയ കുറ്റപത്രത്തിന്മേൽ വാദം കേട്ടശേഷം തീരുമാനിക്കും. റിമാൻഡിൽ കഴിയുന്ന ജോളിയെയും എം.എസ്. മാത്യുവിനെയും ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയില്ല. മറ്റു പ്രതികളായ പ്രജികുമാർ, മനോജ് എന്നിവർ ഹാജരായി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്‌ണൻ, പ്രതിഭാഗത്തിനായി എം.ഷഹീർ സിങ്, ടി.ടി.ഹിജാസ്, പി.കെപ്രശാന്ത് തുടങ്ങിയവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.