കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിൽ റോയ് തോമസ് വധക്കേസിലെ സാക്ഷിവിസ്താരം 16ന് തുടരും. 16 മുതൽ നവംബർ 27വരെ തുടർച്ചയായ ദിവസങ്ങളിൽ സാക്ഷികളെ വിസ്തരിക്കാൻ മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ തീരുമാനിച്ചു. രണ്ടാം പ്രതി മാത്യു എന്ന ഷാജിക്ക് ജയിലിൽ വീണ് പരിക്കേറ്റത് ഭേദമാവാത്തതിനെ തുടർന്നാണ് വിസ്താരം മാറ്റിയിരുന്നത്.
16ന് മൂന്നാം സാക്ഷി ബാവയുടെ പ്രതിഭാഗം എതിർ വിസ്തരിക്കാനാണ് നിശ്ചയിച്ചത്. നേരത്തേ പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബി.എ. ആളൂരിന്റെ അസൗകര്യം പരിഗണിച്ചാണ് ക്രോസ് വിസ്താരം മാറ്റിയിരുന്നത്. ഒന്നാം പ്രതി ജോളി ജയിലിൽ കുളിമുറിയിൽ വീണ് പരിക്കേറ്റ് ഹാജരാക്കാനാവത്തതിനാൽ നേരത്തെ കേസ് മാറ്റിയിരുന്നു. രണ്ടാം പ്രതി വീണ് കാലെല്ലിൽ പൊട്ടലുള്ളത് ഭേദമായില്ലെന്ന് ജയിലധികൃതർ കോടതിയെ അറിയിക്കുകയായിരുന്നു.
ഓൺലൈനായി ഹാജരാക്കാനുമാവാത്ത സ്ഥിതിക്കാണ് വിചാരണ മാറ്റിയത്. ഓൺലൈൻ സംവിധാനം കണ്ണൂർ ജയിലിൽ ഒന്നാം നിലയിലായതിനാൽ പ്രതിക്ക് മുകളിലേക്ക് കയറാനാവില്ല. രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആദ്യ രണ്ട് പേരൊഴിച്ച് മറ്റ് പ്രതികൾ ജാമ്യത്തിലാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.