കൂടത്തായി കൊല; പ്രധാന സാക്ഷിയുടെ എതിർവിസ്താരം വീണ്ടും മാറ്റി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ജോ​ളി​യു​ടെ ഭ​ർ​ ത്താ​വ് ഷാ​ജു സ​ക്ക​റി​യ​യു​ടെ എ​തി​ർ​വി​സ്താ​രം വീ​ണ്ടും മാ​റ്റി​വെ​ച്ചു. ജോ​ളി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ബി.​എ. ആ​ളൂ​ർ ഹാ​ജ​രാ​വാ​ത്ത​തി​നാ​ലാ​ണ് വി​സ്താ​രം മാ​റ്റി​യ​ത്. നേ​ര​ത്തെ ഷാ​ജു സ​ക്ക​റി​യ പ്രോ​സി​ക്യൂ​ഷ​ന് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കി​യി​രു​ന്നു. അ​ന്ന് അ​ഭി​ഭാ​ഷ​ക​നി​ല്ലാ​ത്ത​തി​നാ​ൽ ക്രോ​സ് വി​സ്താ​രം ന​ട​ന്നി​ല്ല.

പി​ന്നീ​ട് ഷാ​ജു​വി​നെ ക്രോ​സ് വി​സ്താ​രം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ജോ​ളി​യു​ടെ അ​പേ​ക്ഷ അ​നു​വ​ദി​ച്ച മാ​റാ​ട് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എ​സ്.​ആ​ർ. ശ്യാം​ലാ​ൽ ബു​ധ​നാ​ഴ്ച ഷാ​ജു​വി​നോ​ട് ഹാ​ജ​രാ​വാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച​യും വ​ക്കീ​ൽ ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ വി​സ്താ​രം ന​ട​ന്നി​ല്ല.

റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ സാ​ക്ഷി​വി​സ്താ​രം ആ​ഗ​സ്റ്റ് ഒ​ന്നി​ന് തു​ട​രും. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മ​റ്റു കേ​സു​ക​ൾ വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഡീ​ഷ​ന​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഇ. ​സു​ഭാ​ഷ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - koodathayi murder- The cross-examination of the main witness was again adjourned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.