കോഴിക്കോട്: കോവിഡ് പ്രതിസന്ധി ഘട്ടത്തിലും കോഴിക്കോട് സർക്കാർ സൈബര്‍ പാര്‍ക്കില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങുന്നത് അഞ്ച് കമ്പനികള്‍. മാര്‍ച്ചില്‍ നാല് പുതിയ കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മഹാമാരിക്കാലത്ത് ലോകമെങ്ങുമുള്ള ഐ.ടി മേഖല വീട്ടിലിരുന്ന് ജോലി എന്ന സമ്പ്രദായത്തിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് സൈബര്‍ പാര്‍ക്കില്‍ കൂടുതല്‍ കമ്പനികള്‍ എത്തുന്നത്.
ഫിന്‍ടെക് സേവനങ്ങള്‍ നല്കുന്ന നെറ്റ് വര്‍ത്ത് സോഫ്റ്റ്വെയര് സൊലൂഷന്‍സ് എൽ.എൽ.പി, ക്ലൗഡ്, നിര്‍മിത ബുദ്ധി, മെഷീന് ലേണിങ്, ബ്ലോക്ക് ചെയിന്‍ സേവനങ്ങള്‍ നല്കുന്ന ഗ്രിറ്റസ്റ്റോണ് ടെക്നോളജീസ്, ചില്ലറ വ്യാപാരം, വിതരണ ശൃംഖല, ഉൽപാദന മേഖല, ആരോഗ്യം, ട്രാവല്‍, ഹോസ്പിറ്റാലിറ്റി എന്നിവക്കുള്ള ഐ.ടി സേവനങ്ങള്‍ നല്കുന്ന സീനോ ഇ.ആർ.പി പ്രൈവറ്റ് ലിമിറ്റഡ്, ഇ.ആർ.പി സേവനങ്ങള്‍ നല്കുന്ന എം.വൈ.എം ഇന്‍ഫോ ടെക്, ഇ.ആര്.പി മൊബൈല്‍ സേവനങ്ങള്‍ നല്കുന്ന മെന്റര്‍ പെര്‍ഫോമന്‍സ് റേറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഉടൻ പ്രവര്‍ത്തനം തുടങ്ങുന്നത്.
മാര്‍ച്ചില്‍ ഇലുസിയ ലാബ്, കോഡിലാര്‍ ടെക്നോളജീസ്, അല്ഗോറെ ടെക്നോളജീസ്, ബി പ്രാക്ട് സോഫ്റ്റ്വെയര് സൊല്യൂഷന്‍സ് എന്നിവയാണ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയത്. നിര്‍മിത ബുദ്ധി, ഓഗെമൻറഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, മെഷീന് ലേണിങ് എന്നിവയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വിജ്ഞാന സേവനങ്ങളാണ് ഇലൂസിയ ലാബ് പ്രദാനം ചെയ്യുന്നത്. ഉപഭോക്തൃ സേവന രംഗത്തും ഇ-കോമേഴ്സ് വിഭാഗത്തിലുമാണ് കോഡിലാര്‍ പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ സൊലൂഷനാണ് അല്ഗോറെയുടെ പ്രവര്‍ത്തന മേഖല. വിവിധ കമ്പനികള്‍ക്കുള്ള സോഫ്റ്റ്വെയര് സേവനങ്ങളാണ് ബി പ്രാക്ട് നല്‍കുന്നത്.
2017ല്‍ നാല് കമ്പനികള്‍ മാത്രമായി പ്രവര്‍ത്തനമാരംഭിച്ച സൈബര്‍ പാര്‍ക്കില്‍ ഇന്നുള്ളത് 58 കമ്പനികളാണ്. 2020ല്‍ മാത്രം 20ഓളം കമ്പനികള്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചു. ഇന്‍കുബേറ്റര്‍ കൂടിയായ മൊബൈല്‍ 10 എക്സിെൻറ മികവിെൻറ കേന്ദ്രത്തിലേതുകൂടി കണക്കാക്കുമ്പോള്‍ 98 കമ്പനികളാണ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഏതാണ്ട് 850ല്‍പരം ജീവനക്കാര്‍ ഈ കമ്പനികളിലായി കാമ്പസില്‍ ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.