കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 24 വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ കൂടി (ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ) ഉടൻ ആരംഭിക്കും. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ ബീച്ച് ആശുപത്രി, സിവിൽ സ്റ്റേഷൻ, പാവങ്ങാട്, വെള്ളയിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്. ആദ്യഘട്ടമായി കെ.എസ്.ഇ.ബി നല്ലളം സബ് സ്റ്റേഷനോട് ചേർന്നുള്ള സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. ആദ്യ മൂന്നുമാസം സൗജന്യമായി വാഹനങ്ങൾക്ക് ഇവിടെനിന്ന് വൈദ്യുതി സംഭരിക്കാം.
തിരുവനന്തപുരത്തെയും എറണാകുളത്തെയും അപേക്ഷിച്ച് ജില്ലയിൽ പൊതുവെ വൈദ്യുത വാഹനങ്ങൾ കുറവാണ്. അതിനാൽ, ദിവസവും 10ൽതാഴെ കാറുകളാണ് ഇവിടെയെത്തുന്നത്. ചെലവും മലിനീകരണവും കുറവാണെന്നതിനാൽ കൂടുതൽപേർ ഇത്തരം വാഹനങ്ങളിലേക്ക് മാറുന്നതിന് താൽപര്യപ്പെടുന്നുണ്ട്. ഇത് മുൻനിർത്തിയാണ് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നതോടെ വൈദ്യുത വാഹനങ്ങൾക്ക് കൂടുതൽ ജനസ്വീകാര്യത ലഭിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ.
സംസ്ഥാനത്തിപ്പോൾ മൊത്തം 10 വൈദ്യുത വാഹന ചാർജിങ് കേന്ദ്രങ്ങളാണ് പ്രവർത്തനം തുടങ്ങിയത്. ഇവയിൽ ആറെണ്ണം കെ.എസ്.ഇ.ബിയുടെയും നാലെണ്ണം അനർട്ടിെൻറയും മേൽനോട്ടത്തിലാണ്. ചാർജിങ് കേന്ദ്രങ്ങളെല്ലാം ആളില്ലാ നിലയങ്ങളായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. മൊബൈൽ ആപ് വഴിയാണ് പണം സ്വീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ. മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്താൽ അടുത്തുള്ള സ്റ്റേഷൻ, അവിടെ തിരക്കുണ്ടോ എന്നതെല്ലാം അറിയാം. തുടർന്ന് ഒാൺലൈനായി പണമടച്ചാൽ സ്വന്തമായി ഇത്തരം കേന്ദ്രങ്ങളിലെത്തി ചാർജ് ചെയ്യുകയുമാവാം. ഫാസ്റ്റിങ് ചാർജിങ് ആണെന്നതിനാൽ അരമണിക്കൂർകൊണ്ട് വൈദ്യുതി സംഭരിക്കാം.
അതേസമയം, വീടുകളിൽനിന്നാെണങ്കിൽ അഞ്ചും ആറും മണിക്കൂർ ചാർജ് ചെയ്യേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ഒറ്റ ചാർജിങ്ങിൽ 300 കിലോമീറ്ററിലേറെ വരെ വാഹനത്തിന് സഞ്ചരിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.