കോഴിക്കോട്: ജില്ലയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തുടർവിജയം നേടിയവർ ഏറെയാണ്. മൂന്നും നാലും തവണ ഒരേമണ്ഡലത്തെ പ്രതിനിധാനംചെയ്തവർ. മൂന്നുംവട്ടം മത്സരിച്ചവർ വീണ്ടും മത്സരിേക്കണ്ടെന്ന് വിവിധ മുന്നണികൾ ചർച്ചചെയ്യുന്നതിനിടെയാണ് ഇത്തരക്കാരെ ജില്ല ഓർക്കുന്നത്.
ഇൗ ശ്രേണിയിൽ മുന്നിലുള്ളയാൾ കോൺഗ്രസ് എസിന്റെയും പിന്നീട് എൻ.സി.പിയുടെയും നേതാവായിരുന്ന എ.സി. ഷൺമുഖദാസാണ്. തുടർച്ചയായി ആറുതണയാണ് (1980, 1982, 1987,1991, 1996, 2001) അദ്ദേഹം ബാലുശ്ശേരി മണ്ഡലത്തെ പ്രതിനിധാനംചെയ്തത്. 1970ലും അദ്ദേഹം ബാലുശ്ശേരി എം.എൽ.എയായി. വടകരയിൽ ജനതാപാർട്ടിയിലെ കെ. ചന്ദ്രശേഖരൻ തുടർച്ചയായി അഞ്ചുതവണയാണ് (1977, 1980, 1982, 1987, 1991) വിജയിച്ചത്. സി.കെ. നാണുവും വിവിധ കാലങ്ങളിലായി നാലുതവണ മണ്ഡലത്തെ പ്രതിനിധാനംചെയ്തു.
നാദാപുരത്ത് സത്യൻ മൊകേരിയും കുന്ദമംഗലത്ത് കെ.പി. രാമനും സി.പി. ബാലൻ ൈവദ്യരും തിരുവമ്പാടിയിൽ സിറിയക് ജോണും േബപ്പൂരിൽ കെ. ചാത്തുണ്ണിയും ടി.കെ. ഹംസയും കോഴിക്കോട് നോർത്തിൽ ചന്ദ്രശേഖരക്കുറുപ്പും എ. പ്രദീപ്കുമാറും സൗത്തിൽ പി.എം. അബൂബക്കറും കുറ്റ്യാടിയിൽ എ. കണാരനും ഹാട്രിക് വിജയം നേടിയവരാണ്.
കോൺഗ്രസ് പ്രതിനിധിയായി 1970ൽ ബാലുശ്ശേരിയിൽനിന്ന് നിയമസഭയിലെത്തിയ എ.സി. ഷൺമുഖദാസ് '80ൽ കോൺഗ്രസ് യു ടിക്കറ്റിലും '82, '87, '91, '96 കാലത്ത് കോൺഗ്രസ്- എസ് ടിക്കറ്റിലും 2001ൽ എൻ.സി.പിക്കാരനായും മണ്ഡലത്തെ പ്രതിനിധാനംചെയ്തു. '57, '60 തെരഞ്ഞെടുപ്പിൽ പി.എസ്.പിയിലെ എം. നാരായണക്കുറുപ്പും 2011, '16 കാലത്ത് സി.പി.എമ്മിലെ പുരുഷൻ കടലുണ്ടിയും തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടു.
സി.പി.ഐ പ്രതിനിധിയായി 1987, 91, 96 തെരഞ്ഞെടുപ്പുകളിൽ സത്യൻ മൊകേരി മണ്ഡലത്തിൽ ഹാട്രിക് വിജയം നേടി. സി.പി.ഐയിലെ കെ.ടി. കണാരൻ '80, '82ലും ബിനോയ് വിശ്വം 2001, 2006 കാലത്തും ഇ.കെ. വിജയൻ 2011, '16 കാലത്തും തുടർവിജയം നേടി.
മണ്ഡലത്തിൽ ഹാട്രിക് വിജയം ഉണ്ടായിട്ടില്ല. 1982ലും '87ലും സി.പി.എമ്മിലെ എ.കെ. പത്മനാഭനും '91ലും '96ലും സി.പി.എമ്മിലെ എം.കെ. രാധയും 2006ലും 11ലും സി.പി.എമ്മിലെ കെ. കുഞ്ഞമ്മദും തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ കാലങ്ങളിലായി വി.വി. ദക്ഷിണാമൂർത്തിയും ('67, '80) ടി.പി. രാമകൃഷ്ണനും (2001,16) രണ്ടുവട്ടം വീതം എം.എൽ.എയായി.
കെ.പി. രാമൻ 1977, 80, 82ലും സി.പി.എമ്മിലെ ബാലൻ വൈദ്യർ 1987, 91, 96 തെരഞ്ഞെടുപ്പിലും ഹാട്രിക് വിജയം നേടി. കോൺഗ്രസിലെ ലീല ദാമോദരൻ '57ലും '60ലും എസ്.എസ്.പിയിലെ വി. കുട്ടികൃഷ്ണൻ നായർ '65, '67ലും ലീഗിലെ യു.സി. രാമൻ 2001ലും 2006ലും പി.ടി.എ. റഹീം 2011ലും 16ലും തുടർവിജയം നേടി.
സി.പി.എമ്മിലെ കെ. ചാത്തുണ്ണിയും ടി.കെ. ഹംസയും ഹാട്രിക് വിജയം നേടിയ മണ്ഡലമാണ് ബേപ്പൂർ. 1965, 1967, 1970 കാലത്തായിരുന്നു ചാത്തുണ്ണിയുടെ വിജയം. 1987, 91, 96 കാലത്തായിരുന്നു ടി.കെ. ഹംസയുടെ വിജയം. '77ലും '80ലും കോൺഗ്രസിലെ എൻ.പി. മൊയ്തീനും 2006ലും 2011ലും എളമരം കരീമും തുടർവിജയം നേടി. വി.കെ.സി. മമ്മദ് കോയയും രണ്ടുതവണ എം.എൽ.എയായി.
സി.പി.എമ്മിലെ ചന്ദ്രശേഖരക്കുറുപ്പും (1977, 1980, 1982), എ. പ്രദീപ് കുമാറും (2006, 2011, 2016) ഹാട്രിക് വിജയം നേടിയ മണ്ഡലമാണിത്. പഴയപേര് കോഴിക്കോട്-ഒന്ന്. കോൺഗ്രസിലെ ശാരദാകൃഷ്ണൻ '57ലും '60ലും സി.പി.എമ്മിലെ പി.സി. രാഘവൻ നായർ '65ലും '67ലും തുടർവിജയം നേടി. എം. ദാസനും എ. സുജനപാലും രണ്ടുതവണ ജയിച്ചിടുണ്ട്.
ജനതാപാർട്ടിയിലെ കെ. ചന്ദ്രശേഖരൻ തുടർച്ചയായി അഞ്ചുതവണ (1977, 1980, 1982, 1987, 1991) വിജയിച്ചു. 1960ലും '67ലും '70ലും എം. കൃഷ്ണനും തുടർവിജയം നേടി. ജെ.ഡി.എസിലെ സി.കെ. നാണുവും 1996, 2001, 2011, 2016 കാലത്ത് വിജയിച്ചു.
തിരുവമ്പാടി
സിറിയക് ജോൺ 1977, 80, 82 കാലങ്ങളിൽ വിജയമാവർത്തിച്ച് ഹാട്രിക് നേടി. എ.വി. അബ്ദുറഹ്മാൻ ഹാജി 1991, 96 കാലത്തും തുടർവിജയം നേടി. സി. മോയിൻകുട്ടി, ജോർജ് എം. തോമസ് എന്നിവരും ഒന്നിലേറെ തവണ മണ്ഡലത്തെ പ്രതിനിധാനംചെയ്തിട്ടുണ്ട്.
കോഴിക്കോട് രണ്ട് എന്നറിയെപ്പട്ടിരുന്ന കാലത്ത് ഈ മണ്ഡലത്തിൽ പി.എം. അബൂബക്കർ 1977, 1980, 1982 കാലത്തായി ഹാട്രിക് വിജയം നേടി. 1965, 1967 കാലത്തും ഇദ്ദേഹം തുടർവിജയം നേടി. മുസ്ലിം ലീഗിലെ ഡോ. എം.കെ. മുനീർ 1991ലും 2011ലും 2016ലും മണ്ഡലത്തെ പ്രതിനിധാനംചെയ്തു. 1957ലും 1960ലും പി. കുമാരനും തുടർവിജയം നേടി.
ജില്ലയിൽ ഏറ്റവും അവസാനം നിലവിൽവന്ന മണ്ഡലമായ എലത്തൂരിനെ രണ്ടുതവണയായി പ്രതിനിധാനംചെയ്യുന്നത് എൻ.സി.പിയിലെ എ.കെ. ശശീന്ദ്രനാണ്.
സി.പി.എമ്മിലെ എ. കണാരനാണ് കുറ്റ്യാടിയിൽ ഹാട്രിക് വിജയം നേടിയത്. 1987, 1991, 1996 കാലത്തായിരുന്നു കണാരെൻറ വിജയം. '80ലും '82ലും മണ്ഡലത്തെ പ്രതിനിധാനംചെയ്ത എ.വി. അബ്ദുറഹിമാൻ ഹാജി 1970ലും ജയിച്ചു. 2006ലും 11ലും കെ.കെ. ലതികയും തെരഞ്ഞെടുക്കപ്പെട്ടു. മേപ്പയൂർ മണ്ഡലം 2011ലാണ് കുറ്റ്യാടിയായി മാറിയത്.
മണ്ഡലത്തിൽ ഹാട്രിക് വിജയം ആർക്കും അവകാശെപ്പടാനില്ല. 1957ലും 60ലും കോൺഗ്രസിലെ എം. ഗോപാലൻകുട്ടി നായർ തുടർവിജയം നേടി. 1980, 82, 91 കാലത്ത് പി.വി. മുഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു.
ഹാട്രിക് വിജയം ഉണ്ടായില്ലെങ്കിലും പി.എസ്.പിയിലെ കെ. കുഞ്ഞിരാമൻ നമ്പ്യാർ (1957, 60), കോൺഗ്രസിലെ ഇ. നാരായണൻ നായർ (1970, 77), കോൺഗ്രസിലെ എം. കുട്ട്യാലി (1980, 82), കോൺഗ്രസിലെ എം.ടി. പത്മ (1987, 91) സി.പി.എമ്മിലെ കെ. ദാസൻ (2011, 16) എന്നിവർ തുടർ വിജയം നേടി. സി.പി.എമ്മിലെ പി. വിശ്വനും രണ്ടുതവണ ജയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.