ഉ​മേ​ഷ് മോ​ഹ​ൻ

മാട്രിമോണിയുടെ പേരിൽ തട്ടിപ്പുനടത്തിയ യുവാവ് പിടിയിൽ

കു​ന്ദ​മം​ഗ​ലം: മാ​ട്രി​മോ​ണി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പു​ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ലാ​യി. മൂ​വാ​റ്റു​പു​ഴ മു​ളാ​വൂ​ർ പ​റ​ത്താ​ഴ​ത്ത് ഉ​മേ​ഷ് മോ​ഹ​നെ​യാ​ണ് (22) കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഏ​താ​നും മാ​സ​ങ്ങ​ളാ​യി കു​ന്ദ​മം​ഗ​ല​ത്ത് ഈ​ഴ​വ മാ​ട്രി​മോ​ണി എ​ന്ന പേ​രി​ൽ സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. മ​റ്റ് പ്ര​മു​ഖ മാ​ട്രി​മോ​ണി​ക​ളി​ൽ​നി​ന്ന് യു​വ​തി​ക​ളു​ടെ ഫോ​ട്ടോ​ക​ൾ ശേ​ഖ​രി​ച്ച് വി​വാ​ഹ​താ​ൽ​പ​ര്യ​വു​മാ​യി വ​രു​ന്ന​വ​രെ കാ​ണി​ച്ച് പ​ണം കൈ​പ്പ​റ്റി​യാ​ണ് ക​ബ​ളി​പ്പി​ച്ച​ത്.

3000 മു​ത​ൽ 3500 രൂ​പ​വ​രെ​യാ​ണ് പ​ല​രി​ൽ​നി​ന്ന് അ​ഡ്വാ​ൻ​സാ​യി വാ​ങ്ങി​യ​ത്. പ​ല ആ​വ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് വീ​ണ്ടും പ​ണം വാ​ങ്ങും. പ​ണം ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​വ​രു​ടെ ഫോ​ൺ വി​ളി എ​ടു​ക്കാ​തെ ന​മ്പ​ർ ബ്ലോ​ക്ക് ചെ​യ്യും. യു​വാ​ക്ക​ളും മ​ധ്യ​വ​യ​സ്ക​രു​മാ​ണ് ഏ​റെ​യും ഇ​യാ​ളു​ടെ കെ​ണി​യി​ൽ പെ​ട്ട​ത്.

യു​വ​തി​ക​ളു​ടെ ഫോ​ട്ടോ കാ​ണി​ച്ച് ഒ​രു ഡി​മാ​ൻ​ഡും ഇ​ല്ലാ​ത്ത​വ​രും ബ​ന്ധു​ക്ക​ൾ ഇ​ല്ലാ​ത്ത​വ​രും ആ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് മ​ധ്യ​വ​യ​സ്ക​രി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റും. പ​ല​രും മാ​ന​ഹാ​നി ഭ​യ​ന്ന് പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല. പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്.

ഓ​രോ ഇ​ട​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷം സ​മു​ദാ​യ​ങ്ങ​ളെ നോ​ക്കി​യാ​ണ് മാ​ട്രി​മോ​ണി ന​ട​ത്തി​യ​ത്. പ​ല​യി​ട​ങ്ങ​ളി​ലും പ​ല പേ​രു​ക​ളി​ലാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സി​ൽ മാ​ട്രി​മോ​ണി ത​ട്ടി​പ്പി​ന്റെ പേ​രി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നാ​ല് കേ​സു​ണ്ടെ​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​ണെ​ന്നും എ​സ്.​എ​ച്ച്.​ഒ എ​സ്. ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

കു​ന്ദ​മം​ഗ​ല​ത്തെ സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ന് എ​സ്.​ഐ​മാ​രാ​യ വി.​കെ. സു​രേ​ഷ്, അ​ഷ്റ​ഫ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​ഷാ​ജു, പി.​ജി. പ്ര​ദീ​പ്, ജം​ഷീ​ർ, സി.​പി.​ഒ പ്ര​സീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Young man arrested for cheating in the name of matrimony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.