കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 13ൽ 11 സീറ്റ് നേടിയ എൽ.ഡി.എഫിന് യു.ഡി.എഫിനേക്കാൾ 10.37 ശതമാനം അധികവോട്ട്. എൽ.ഡി.എഫ് മൊത്തം 47.25 ശതമാനം വോട്ട് നേടിയപ്പോൾ ആർ.എം.പി.ഐയുടേത് ഉൾപ്പെടെ യു.ഡി.എഫിന് 36.88 ശതമാനം വോട്ടാണ് ലഭിച്ചത്.
എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ 2,13,718 വോട്ടിെൻറ വ്യത്യാസമാണുള്ളത്. എൻ.ഡി.എക്ക് 11.34 ശതമാനം വോട്ടുണ്ട്. പാർട്ടി തിരിച്ചുള്ള കണക്കുകൾ ആനുപാതികമായി പരിശോധിച്ചാൽ കുന്ദമംഗലത്തെയും കൊടുവള്ളിയിലെയും സ്വതന്ത്രരുൾപ്പെടെ ഒമ്പതിടത്ത് മത്സരിച്ച സി.പി.എമ്മാണ് ഏറ്റവും മുന്നിൽ. 33.96 ശതമാനമാണ് വോട്ട്. കുന്ദമംലത്തെ സ്വതന്ത്രനുൾപ്പെടെ ആറിടത്ത് മത്സരിച്ച മുസ്ലിം ലീഗ് 19.09ഉം അഞ്ചിടത്ത് മത്സരിച്ച കോൺഗ്രസ് 14.28 ശതമാനം വോട്ടും നേടി. ഒന്നുവീതം സീറ്റുകളിൽ മത്സരിച്ച സി.പി.ഐ 3.89ഉം ആർ.എം.പി.ഐ 3.16ഉം ഐ.എൻ.എൽ 2.55ഉം എൻ.സി.പി 4.06ഉം എൽ.ജെ.ഡി 2.79ഉം എൻ.സി.കെ 2.19ഉം ശതമാനം വോട്ട് കരസ്ഥമാക്കി.
എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ -അംബേദ്കര്‍, നാഷനല്‍ ലേബര്‍ പാര്‍ട്ടി, എസ്.യു.സി.ഐ കമ്യൂണിസ്റ്റ്, സ്വതന്ത്രർ, അപരന്മാർ, നോട്ട എന്നിവക്ക് മൊത്തമായി 4.53 ശതമാനം വോട്ട് ലഭിച്ചു. ജില്ലയിലാകെ 20,62,290 വോട്ടാണ് പോൾ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.