കോഴിക്കോട്: കഴിഞ്ഞ മാർച്ചിൽ അടച്ച കുടുംബശ്രീ മഹിളാമാൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനം. വാടക കുറക്കുന്നതടക്കം സംരംഭകർ ഉന്നയിച്ച ആവശ്യങ്ങളിൽ ഒരുമാസത്തിനകം തീരുമാനമെടുക്കുമെന്ന ധാരണയിലാണ് മാൾ തുറക്കുന്നത്. കഴിഞ്ഞ നാലിനു ജില്ല കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗം, ഒമ്പതിന് കോർപറേഷൻ ക്ഷേമകാര്യ സമിതി നടത്തിയ ചർച്ച, കുടുംബശ്രീ ജില്ല മിഷൻ കോഡിനേറ്റർക്ക് സംരംഭകർ നൽകിയ മറുപടി എന്നിവയുടെ അടിസ്ഥാനത്തിലാണ് തുറക്കാൻ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി മാൾ അണു വിമുക്ത മാക്കി.
ഷോപുടമകൾ അവരവരുടെ സ്ഥാപനം ക്ലീൻ ചെയ്യുന്നതിനായി വെള്ളിയാഴ്ച രാവിലെ 10ന് എത്തണമെന്ന് അറിയിച്ചിട്ടുണ്ട്.വലിയ വാഗ്ദാനം നൽകി, കൂടിയ വാടകവാങ്ങി അതിനൊത്തസൗകര്യങ്ങളാരുക്കാതെ സംരംഭകരെ ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണമുയർന്നത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.ഇത് സംബന്ധിച്ച കേസുകൾ കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.