കോഴിക്കോട്: ആറുമാസങ്ങൾക്ക് ശേഷം മഹിളാമാൾ തുറന്നു. കോവിഡിെൻറ പശ്ചാത്തലത്തിൽ മാർച്ച് മാസം അവസാന വാരത്തിൽ അടച്ചുപൂട്ടിയ മാൾ ഉടമകളും സംരംഭകരുമായുള്ള വാടകത്തർക്കം നിലനിന്നതിനാൽ പിന്നീട് തുറന്നു നൽകിയിരുന്നില്ല.
വാടക തർക്കം കലക്ടർ ഇടപെട്ട് പരിഹരിച്ചാണ് മഹിളാമാൾ ശനിയാഴ്ച തുറക്കാൻ തീരുമാനമായത്. ഇതോടെ വെള്ളിയാഴ്ച ശുചീകരണത്തിലായിരുന്നു കടയുടമകൾ.
നിരവധിപേരുടെ ശുചീകരണ പ്രവൃത്തികൾ പൂർത്തിയായിട്ടില്ലെന്ന് കടയുടമകൾ പറഞ്ഞു. പലരുടെയും കടകൾ തനിയെ വൃത്തിയാക്കാനാവാത്തതിനാൽ പുറമെ നിന്ന് ആളെ വിളിക്കേണ്ട സ്ഥിതിയുണ്ട്. അവരൊന്നും കടകൾ തുറന്നിട്ടില്ല. മാളിലെ 79 കടകളിൽ 10 കടകൾ മാത്രമാണ് ആദ്യ ദിവസം തുറന്നു പ്രവർത്തിച്ചത്. കട തുറന്നവർക്ക് തന്നെ കച്ചവടവും ഉണ്ടായിരുന്നില്ല.
ആദ്യ ദിവസം ഉപഭോക്താക്കൾ എത്തിയില്ലെന്ന് കടയുടമകൾ പറഞ്ഞു. അടച്ചിടലിലുണ്ടായ നഷ്ടം നികത്തണമെങ്കിൽ നല്ല വ്യാപാരം നടക്കണം. അതിനായി വിലക്കിഴിവ് ഏർപ്പെടുത്താൻ ആലോചനയുണ്ടെന്നും സംരംഭകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.