മക്കയിലേക്ക് കാൽനടയാരംഭിച്ച ശിഹാബിന് സ്വീകരണം

എലത്തൂർ: കാൽനടയായി മക്കയിലേക്ക് യാത്രതിരിച്ച വളാഞ്ചേരി സ്വദേശി ശിഹാബിന് എലത്തൂർ ഉമർ ബിൻ ഖത്താബ് മസ്ജിദിൽ സ്വീകരണം നൽകി. ഹജ്ജിനായി മക്കയിലെത്തണമെന്ന സ്വപ്നവുമായാണ് ശിഹാബ് ശനിയാഴ്ച രാവിലെ എലത്തൂരിൽ എത്തിയത്. പള്ളിയിൽ അൽപനേരം വിശ്രമിച്ച് യാത്രാലക്ഷ്യം വെളിപ്പെടുത്തിയും പ്രാർഥന ആവശ്യപ്പെട്ടും 11 മണിയോടെ യാത്ര പുനരാരംഭിച്ചു. ജൂൺ രണ്ടാം തീയതിയാണ് ശിഹാബ് നടത്തം ആരംഭിച്ചത്.

അടുത്ത വർഷത്തെ ഹജ്ജിനായാണ് യാത്ര. 8640 കിലോമീറ്റർ ദൂരമാണ് നടന്നുതീർക്കേണ്ടത്. ഏതാണ്ട് 280 ദിവസം കൊണ്ട് ലക്ഷ്യത്തിലെത്തുമെന്നാണ് ശിഹാബിന്റെ കണക്കുകൂട്ടൽ. കുട്ടിക്കാലം മുതലുള്ള ശിഹാബിന്റെ ആഗ്രഹമായിരുന്നു നടന്നുപോയി ഹജ്ജ് ചെയ്യുക എന്നത്. ഉമ്മ സൈനബയും ഭാര്യ ഷബ്നയും ശിഹാബിന് പിന്തുണയുമായുണ്ട്.

Tags:    
News Summary - Malappuram native Shihab on foot to Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.