കോഴിക്കോട്: മഴ കനത്തപ്പോൾ മാവൂർ റോഡിൽ വീണ്ടും വെള്ളക്കെട്ട്. തിങ്കളാഴ്ച രാവിലെ െക.എസ്.ആർ.ടി.സി െടർമിനൽ പരിസരം മുതൽ മൊഫ്യൂസൽ ബസ്സ്റ്റാൻറിന് സമീപം വെര മാവൂർ റോഡിൽ വെള്ളം െകട്ടിനിന്നത് യാത്ര ദുഷ്കരമാക്കി. മാലിന്യങ്ങൾ നിറഞ്ഞ വെള്ളമാണ് നടപ്പാതയിലേക്കും സമീപ റോഡുകളിലേക്കും ഒഴുകിയത്. നന്തിലത്ത് ജങ്ഷനിലായിരുന്നു ഏറ്റവും കൂടുതൽ വെള്ളക്കെട്ട്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തവരാണ് റോഡിലെ വെള്ളം കാരണം കൂടുതൽ ബുദ്ധിമുട്ടിയത്. മലിനജലം താണ്ടിയ കാൽനടക്കാർക്കും ദുരിതമായിരുന്നു.
കോടികൾ മുടക്കി നടപ്പാത നവീകരിച്ചെങ്കിലും ഓടക്ക് ആവശ്യമായ ആഴം കൂട്ടാത്തതാണ് പതിവായി തുടരുന്ന വെള്ളക്കെട്ടിന് കാരണം. ഓടകളിൽ പ്ലാസ്റ്റികും മറ്റും കുടുങ്ങിക്കിടക്കുന്നതിനാൽ െവള്ളത്തിെൻറ ഒഴുക്ക് തടസ്സപ്പെടുന്നുമുണ്ട്.
അരയിടത്ത്പാലത്തിന് സമീപം ഓടയുടെ ജോലി അനന്തമായി ഇഴയുന്നതും മാവൂർ റോഡിലെ വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. ഇവിടെയുള്ള അഴുക്കുചാൽ നിർമാണം വൈകുന്നത് സമീപത്തെ വ്യാപാരികൾക്കും ദുരിതം വിതക്കുകയാണ്. ഒരു വർഷത്തിലേറെയായി പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും പൂർത്തിയാകുന്നില്ല. ലോക്ഡൗണും കോവിഡ് പ്രതിസന്ധിയും ഈ ഭാഗത്തെ വ്യാപാരികളെ കൂടുതൽ ദുരിതത്തിലാക്കിയിട്ടുണ്ട്.
െവള്ളക്കെട്ടിന് പരിഹാരം കാണാൻ 310 മീറ്റർ നീളത്തിൽ ഓവുചാൽ നവീകരിക്കുന്നതാണ് അത്ഭുതകരമായി നീണ്ടുപോയത്. ഈ ഭാഗത്ത് നേരത്തേയുണ്ടായിരുന്ന ചെറിയ ഓടയുടെ ആഴം കൂട്ടുകയും വെള്ളം തൊട്ടപ്പുറത്തെ കനോലി കനാലിലേക്ക് തുറന്നുവിടുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
മാവൂർ റോഡിനോട് ബന്ധമുള്ള ചെറിയ റോഡുകളെ വെള്ളക്കെട്ട് ബാധിക്കുന്നുണ്ട്. മാവൂർ റോഡിൽ വെള്ളം നിറയുേമ്പാൾ യു.കെ.എസ് റോഡിലേക്കും അഴുക്കുവെള്ളം ഒഴുകിയെത്തുന്നതും പതിവാണ്. തിങ്കളാഴ് രാവിലെ യു.കെ.എസ് റോഡിൽ വെള്ളം കയറി യാത്ര തടസ്സപ്പെട്ടിരുന്നു. മാവൂർ റോഡിനേക്കാൾ താഴ്ന്നുകിടക്കുന്നതിനാലാണ് ഇവിടെ വെള്ളമെത്തുന്നത്. സമീപത്തെ കടകളിലും വീടുകളിലും വെള്ളം കയറുന്ന അവസ്ഥയാണ്.
തിങ്കളാഴ്ച വെള്ളക്കെട്ട് നീക്കാൻ കോർപറേഷൻ തൊഴിലാളികളും ഹരിത കർമസേനയും രംഗത്തെത്തി. ഓടകളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം ഹരിത കർമസേന ചിലയിടങ്ങളിൽ നീക്കി. ശാശ്വതമായ പരിഹാരമുണ്ടാക്കണെമന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.