കോഴിക്കോട്: മാവൂർ റോഡ് കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയത്തിെൻറ ബലക്ഷയം സംബന്ധിച്ച അന്തിമ റിപ്പോർട്ട് സർക്കാറിന് മുന്നിൽ. പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയപോലെ കെട്ടിടത്തിലുടനീളം അപാകതകളുണ്ടെന്നും താഴെ നിലയിലെ ശക്തിപ്പെടുത്തലിനു ശേഷം ടവറിനു മുകളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമാണ് ശിപാർശ. രൂപകൽപനയിലെ അശാസ്ത്രീയതമൂലം കെട്ടിടത്തിെൻറ സുരക്ഷയിൽ തന്നെ പ്രശ്നമുണ്ടെന്നും ഐ.ഐ.ടി റിപ്പോർട്ടിലുണ്ട്.
അതേ സമയം, ഐ.ഐ.ടി റിപ്പോർട്ട് മറ്റൊരു വിദഗ്ധ സംഘം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സർക്കാറിന് കത്ത് നൽകി. ചെന്നൈ ഐ.ഐ.ടി റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി ബസ്സ്റ്റാൻഡ് ഒഴിപ്പിക്കൽ നടപടി ഉൾപ്പെടെ നടത്തരുതെന്നാണ് കെ.എസ്.ആർ.ടി.സിയുടെ അഭിപ്രായം. എന്നാൽ, ഐ.ഐ.ടി റിപ്പോർട്ട് പ്രകാരം തന്നെ ബലപ്പെടുത്തൽ നടപടിയുമായി മുന്നോട്ടു പോകണമെന്നാണ് കെട്ടിടം നിർമിച്ച കെ.ടി.ഡി.എഫ്.സിയുടെ നിലപാട്. ഇതുസംബന്ധിച്ച് കെ.ടി.ഡി.എഫ്.സി എം.ഡിയും ഗതാഗത മന്ത്രിയും തിങ്കളാഴ്ച തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ബലക്ഷയം കാരണം എന്തെങ്കിലും ആപത്തുണ്ടായാൽ കെ.ടി.ഡി.എഫ്.സിക്ക് ഉത്തരവാദിത്തമുണ്ടാവില്ലെന്ന നിലപാടാണ് കെ.എസ്.ആർ.ടി.സിയെ അറിയിച്ചിരിക്കുന്നത്.
ഐ.ഐ.ടി.യുടെ അന്തിമ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും ഇതിൽ തീരുമാനമെടുക്കേണ്ടത് സർക്കാറാണെന്നും കെ.ടി.ഡി.എഫ്.സി മാനേജിങ് ഡയറക്ടർ ബി. അശോക് 'മാധ്യമ'ത്തോട് പറഞ്ഞു. അതിനിടെ കെട്ടിടം രൂപകൽപന ചെയ്ത പ്രശസ്ത ആർകിടെക്ട് ആർ.കെ. രമേഷിനെതിരെ കേസെടുക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ അദ്ദേഹം കോടതിയെ സമീപിക്കാൻ നടപടികൾ ആരംഭിച്ചു. നിർമാതാക്കളായ എറണാകുളത്തെ കമ്പനിയും കോടതിയെ സമീപിക്കുന്നുണ്ട്. 'കാർബൺ റാപിങ്' സാങ്കേതിക വിദ്യയിലൂടെ കെട്ടിടത്തിെൻറ ബലക്ഷയം പരിഹരിക്കാനാണ് ഐ.ഐ.ടി ശിപാർശ. ഇതേ രീതി ഉപയോഗിച്ച് കെ.ടി.ഡി.എഫ്.സി ബസ്സ്റ്റാൻഡിെൻറ സ്ലാബിലെ വിള്ളൽ അടക്കാൻ കഴിഞ്ഞ വർഷം നടത്തിയ ശ്രമം പരാജയമായിരുന്നു. സ്റ്റാൻഡിെൻറ കിഴക്കു ഭാഗത്ത് ബസ് പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തെ ചോർച്ചയടക്കാൻ ഈ രീതിയാണ് പരീക്ഷിച്ചിരുന്നത്. ഇനിയുള്ള ബലപ്പെടുത്തൽ നടപടി ഐ.ഐ.ടി.യുടെ മേൽനോട്ടത്തിൽ വേണമെന്ന നിർദേശവും സർക്കാറിനു മുന്നിലുണ്ട്. കഴിഞ്ഞ 23ന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിെൻറ തീരുമാനമനുസരിച്ച് ഐ.ഐ.ടി തന്നെയാണ് ബലെപ്പടുത്തലിന് നേതൃത്വം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.