എം.ഡി.എഫ് കരിപ്പൂര്‍ വിമാനാപകട ആക്​ഷന്‍ കൗണ്‍സില്‍ രൂപവത്​കരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിൽപെട്ടവര്‍ക്ക് കാലതാമസം കൂടാതെ നഷ്​ടപരിഹാരം ലഭ്യമാക്കാൻ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി മലബാര്‍ ​െഡവലപ്‌മെൻറ്​ ഫോറത്തി​െൻറ നേതൃത്വത്തിൽ കരിപ്പൂര്‍ വിമാനാപകട ആക്​ഷന്‍ കൗണ്‍സില്‍ രൂപവത്​കരിച്ചു. ഭാരവാഹികൾ: പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.കെ. രാഘവന്‍ എം.പി, എളമരം കരീം എം.പി, യു.എ. നസീര്‍ (രക്ഷാ.), ടി.വി. ഇബ്രാഹിം എം.എൽ.എ (ചെയര്‍.), എസ്.എ. അബൂബക്കര്‍ (വര്‍ക്കിങ്​ ചെയർ.), റഫീഖ് എരോത്ത്, റഷീദ് നാദാപുരം, കെ. പ്രജീഷ്, അബ്​ദുറഹീം വയനാട് (വൈസ് ചെയര്‍.), ആഷിഖ് പെരുമ്പാൾ ചങ്ങരംകുളം (ജന. കണ്‍.), ഒ.കെ. മന്‍സൂര്‍ ബേപ്പൂർ (ചീഫ് കോ ഒാഡി.).

പ്രസിഡൻറ്​ എസ്.എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ യു.എ. നസീര്‍ ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹീം എം.എല്‍.എ, സഹദ് പുറക്കാട്, പി.വി. സന്തോഷ് വടകര, ഹാരിസ് കോസ്‌മോസ്, അന്‍സാരി കണ്ണൂര്‍ തുടങ്ങിയവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്​ദുറഹ്​മാൻ ഇടക്കുനി മോഡറേറ്ററായിരുന്നു. ഒ.കെ. മന്‍സൂര്‍ സ്വാഗതവും ആഷിഖ് നന്ദിയും പറഞ്ഞു.

Tags:    
News Summary - MDF- Karipur Air Accident Action Council-formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.