കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്ന് സുരക്ഷ ജീവനക്കാരെയും മാധ്യമ പ്രവർത്തകനെയും ആക്രമിച്ച കേസിൽ ഇനി അറസ്റ്റിലാവാനുള്ളവരെ കണ്ടെത്തിയില്ല. ഇരിങ്ങാടൻ പള്ളി സ്വദേശി പി.എസ്. നിഖിൽ, കോവൂർ സ്വദേശി കെ. ജിതിൻ ലാൽ എന്നിവരാണ് പിടിയിലാവാനുള്ളത്. ഇരുവരും ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും കേസന്വേഷിക്കുന്ന മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കോവൂർ സ്വദേശി കെ. അരുൺ ഉൾപ്പെടെ അഞ്ചുപേർ കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.
ആഗസ്റ്റ് 31നാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിൽ ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.