മെഡി. കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നാളെ

കോ​ഴി​ക്കോ​ട്: സ​ര്‍ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ര്‍ജി​ക്ക​ല്‍ സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്റെ ഉ​ദ്ഘാ​ട​നം മാ​ര്‍ച്ച് നാ​ലി​ന് വൈ​കീ​ട്ട് 5.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം.​എ​ൽ.​എ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ.​വി. ഗോ​പി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രി മ​ണ്‍സു​ഖ് മാ​ണ്ഡ​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ്, മ​ന്ത്രി​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, അ​ഹ​മ്മ​ദ് ദേ​വ​ര്‍കോ​വി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. 195.93 കോ​ടി രൂ​പ (കേ​ന്ദ്രം-120 കോ​ടി, സം​സ്ഥാ​നം-75.93 കോ​ടി) ചെ​ല​വ​ഴി​ച്ചാ​ണ് സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് നി​ർ​മി​ച്ച​ത്.

പി.​എം.​എ​സ്.​എ​സ്.​വൈ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ചി​കി​ത്സ​ക്ക് മാ​ത്ര​മാ​യു​ള്ള ബ്ലോ​ക്കാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി നി​ർ​മി​ച്ച പു​തി​യ ബ്ലോ​ക്കി​ല്‍ ആ​റ് സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​ക്‌​സി​ഡ​ന്റ് ആ​ൻ​ഡ് എ​മ​ര്‍ജ​ന്‍സി കെ​യ​ര്‍, ആ​റ് സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ള്‍, 500 കി​ട​ക്ക​ക​ള്‍, 19 ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ള്‍, 10 തീ​വ്ര പ​രി​ച​ര​ണ യൂ​നി​റ്റു​ക​ള്‍, ഐ.​പി.​ഡി, ഫാ​ക്ക​ല്‍റ്റി ഏ​രി​യ, സി.​ടി, എം.​ആ​ര്‍.​ഐ, ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​റേ, സി.​സി.​ടി.​വി സം​വി​ധാ​നം, ഡേ​റ്റ സം​വി​ധാ​നം, പി.​എ സി​സ്റ്റം, ലി​ഫ്റ്റു​ക​ള്‍ എ​ന്നീ സം​വി​ധാ​ന​ങ്ങ​ള്‍ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലു​ണ്ടാ​കും.

കാ​ര്‍ഡി​യോ വാ​സ്‌​കു​ല​ര്‍ ആ​ൻ​ഡ് തൊ​റാ​സി​ക് സ​ര്‍ജ​റി, എ​മ​ര്‍ജ​ന്‍സി മെ​ഡി​സി​ന്‍, പ്ലാ​സ്റ്റി​ക് സ​ര്‍ജ​റി, യൂ​റോ​ള​ജി ആ​ൻ​ഡ് റീ​ന​ല്‍ ട്രാ​ൻ​സ് പ്ലാ​ന്റ് സ​ര്‍ജ​റി, ന്യൂ​റോ സ​ര്‍ജ​റി, സ​ര്‍ജി​ക്ക​ല്‍ ഗ്യാ​സ്‌​ട്രോ എ​ന്റ​റോ​ള​ജി എ​ന്നി​വ​യാ​ണ് കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ള്‍. 

Tags:    
News Summary - Medical College Surgical Super Specialty Block inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.