കോഴിക്കോട്: ആർത്തവസംബന്ധമായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പരീക്ഷക്ക് ഏതാനും നിമിഷങ്ങൾ വൈകിയെത്തിയ നിയമവിദ്യാർഥിനിയെ എട്ടാം സെമസ്റ്റർ പരീക്ഷ എഴുതിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മലപ്പുറം മേൽമുറി എം.സി.ടി ലോ കോളജ് പ്രിൻസിപ്പലും കോഴിക്കോട് സർവകലാശാല രജിസ്ട്രാറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാർച്ച് 30ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പരീക്ഷ ആരംഭിച്ച് ആദ്യ അരമണിക്കൂർവരെ പ്രവേശനം അനുവദിക്കാം എന്നാണ് സർവകലാശാലാച്ചട്ടം. ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് പ്രിൻസിപ്പലിനെയും ഇൻവിജിലേറ്ററെയും അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കോഴിക്കോട് സ്വദേശിനിയായ വിദ്യാർഥിനി കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.