കോഴിക്കോട്: ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളില്‍ മുന്‍ എം.എൽ.എ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രിസം പദ്ധതിയെ കുറിച്ച് കൂടുതലറിയാന്‍ റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിലുള്ള സംഘം നടക്കാവ് ഗവ. ഗേൾസ്, കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. മന്ത്രിയുടെ മണ്ഡലമായ ഒല്ലൂരിലെ 10 സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണിത്.
പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് ഗവ. എൽ.പി സ്കൂളില്‍ നടപ്പാക്കുന്ന പദ്ധതിയിലേക്ക് കൂടുതല്‍ ആശയങ്ങള്‍ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്, പട്ടിക്കാട് ജി.എൽ.പി.എസ് പ്രധാനാധ്യാപിക വി.വി. സുധ എന്നിവർ അടങ്ങിയ സംഘമാണ് എത്തിയത്. സ്കൂളിലെ ക്ലാസ് മുറികള്‍, ലാബുകള്‍, ലൈബ്രറി, ഇൻഡോര്‍ സ്റ്റേഡിയം, ഡൈനിങ് ഹാള്‍ തുടങ്ങിയവ നേരില്‍ക്കണ്ട സംഘം സ്കൂള്‍ അധികൃതര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി ചർച്ച നടത്തി.
പാണഞ്ചേരി പഞ്ചായത്തിന്റെ ‘വിദ്യാഭ്യാസ സമൃദ്ധി’ പദ്ധതിയുടെ ഭാഗമായാണ് സംഘം പഠനയാത്രക്കായി നടക്കാവ്, കാരപ്പറമ്പ് ഗവ. സ്കൂളുകളും കണ്ണൂര്‍ ജില്ലയിലെ മുണ്ടേരി ഗവ. എച്ച്.എസ്.എസും തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരവുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രിസം പദ്ധതി എ. പ്രദീപ്കുമാര്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ ഉരുത്തിരിഞ്ഞ ആശയമാണ്. ഇതാണ് പിന്നീട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലേക്കുള്ള വഴികാട്ടിയായത്. പ്രിസം പദ്ധതിയുടെ ഉപജ്ഞാതാക്കളെയും സ്കൂള്‍ അധികൃതരെയും പങ്കെടുപ്പിച്ച് പട്ടിക്കാട് സ്കൂള്‍ വികസനവുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മാത്രമല്ല വിദ്യാര്‍ഥികളുടെ സമഗ്ര പുരോഗതിയും അത് കൈവരിക്കുന്നതിന് ആവശ്യമായ അന്തരീക്ഷം ഒരുക്കലുമാണ് പ്രിസം പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് മുന്‍ എം.എൽ.എ എ. പ്രദീപ് കുമാര്‍ പറഞ്ഞു.
നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സില്‍ നടന്ന യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.വി. അനിത, സുബൈദ അബൂബക്കര്‍, വാര്‍ഡ് മെംബര്‍മാരായ സ്വപ്ന രാധാകൃഷ്ണന്, ആരിഫ റാഫി, പി. ദീപു, ആസൂത്രണ സമിതി അംഗങ്ങളായ മാത്യു നൈനാന്, കെ.വി. ചന്ദ്രന്, കെ. അബൂബക്കര്‍, പട്ടിക്കാട് ജി.എൽ.പി.എസ് പ്രധാനാധ്യാപിക വി.വി. സുധ, നടക്കാവ് ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ സി. ഗിരീഷ് കുമാര്‍, ഹെഡ്മാസ്റ്റര് കെ.വി. പ്രേമചന്ദ്രന്, പി.ടി.എ പ്രസിഡന്റ് എന്‍. മുനീര്‍, എം.പി.ടി.എ പ്രസിഡന്റ് സന്നിധ, എസ്.എം.സി ചെയര്മാന് ഷെയ്ക് ഷറഫുദ്ദീന്, ഫൈസല്‍ ആൻഡ് ഷബാന ഫൗണ്ടേഷന് പ്രതിനിധി റോഷന് ജോണ്‍, സ്കൂള്‍ ലീഡര്‍ അഭിരാമി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.