കോഴിക്കോട്: വാഹന പരിശോധനക്കിടെ വനിത എസ്.ഐയോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെതിരെ കേസെടുത്തു. ഗോവിന്ദപുരം സ്വദേശി കള്ളിക്കുന്ന് അമ്പാടി അനിൽകുമാറിനെതിരെയാണ് (37) കേസെടുത്തത്.
പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഗോവിന്ദപുരത്തെ ചിക്കൻ സ്റ്റാളിന് മുന്നിലെ റോഡിന് നടുവിലായി ഇയാൾ സ്കൂട്ടർ നിർത്തിയിട്ടിരുന്നു.
വാഹനം റോഡിൽനിന്ന് മാറ്റാൻ ഇതുവഴിയെത്തിയ പൊലീസ് ആവശ്യപ്പെട്ടു. റോഡിൽനിന്ന് പാതി മാത്രം ഇറക്കി പാർക്ക് ചെയ്ത അനിൽകുമാറിനോട് വണ്ടിയുടെ രേഖകൾ ആവശ്യപ്പെട്ടു. വാഹനം തന്റേതാണെന്നും രേഖകളും വിലാസവും നൽകാനാകില്ലെന്നുമായിരുന്നു മറുപടി. തുടർന്ന് വാഹനത്തിന്റെ നമ്പർ പരിശോധിച്ച് പൊലീസ് വിലാസം കണ്ടെത്തി. ഇതെല്ലാം ചോദിക്കാൻ പൊലീസാരെന്നും പെണ്ണല്ലെങ്കിൽ കാണിച്ചു തരുമായിരുന്നു എന്നും ഇയാൾ ആക്രോശിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഭാര്യയാണ് യഥാർഥ പേരും വിലാസവും നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.