പാക്കം: കുറുവ ഇക്കോ ടൂറിസം സെന്ററിൽ പാക്കം ഭാഗം കവാടത്തിൽ റിവർ റാഫ്റ്റിങ് ആരംഭിക്കുന്നു. വനഭംഗി ആസ്വദിച്ചു കബനി നദിയിലൂടെ 20 മിനിറ്റ് ദൈർഘ്യമുള്ള റാഫ്റ്റിങ്ങിന് അഞ്ചു പേർക്ക് 400 രൂപയാണ് നിരക്ക്.
ഇരുവശവും നിബിഡ വനമായ പാക്കം ഭാഗത്തെ കബനി നദിയിലൂടെ റാഫ്റ്റിങ്ങിനായി സഞ്ചാരികൾ ആവശ്യമുന്നയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. തിങ്കളാഴ്ച മുതൽ റാഫ്റ്റിങ് തുടങ്ങുമെന്ന് ഇക്കോ ടൂറിസം അധികൃതർ അറിയിച്ചു. നാലു പുതിയ മുളം ചങ്ങാടങ്ങൾ ഇതിനു മാത്രമായി വനസംരക്ഷണ സമിതി തയാറാക്കിയിട്ടുണ്ട്. റാഫ്റ്റുകൾ കഴിഞ്ഞ ദിവസം സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ നീറ്റിലിറക്കി ഉദ്ഘാടനം ചെയ്തു.
നിലവിൽ 244 സന്ദർശകർക്കാണ് പാക്കം ഗേറ്റ് വഴി കുറുവ ദ്വീപിലേക്ക് പ്രവേശനം നൽകുന്നത്. പിന്നീട് വരുന്ന സന്ദർശകർക്ക് മടങ്ങിപ്പോകേണ്ടി വരുന്നു.ഈ പ്രതിസന്ധിക്ക് റിവർ റാഫ്റ്റിങ് ആരംഭിച്ചതോടെ വിരാമമാകുകയാണ്. സന്ദർശകർക്ക് കൂടുതൽ ചങ്ങാടങ്ങൾ ആവശ്യമെങ്കിൽ നിർമിക്കുമെന്ന് റേഞ്ച് ഓഫിസർ എം.കെ. രാജീവ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.