മുക്കം: മുപ്പത്തിമൂന്ന് വർഷത്തിനിടെ 27 ഒാഫിസുകളിൽ സേവനംചെയ്ത മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ വിരമിക്കുന്നു. ആശുപത്രിവളപ്പിൽ തെങ്ങിൻതൈകൾ നട്ട് തിങ്കളാഴ്ച പടിയിറങ്ങും. കണ്ണൂർ ജില്ലയിലെ കിഴക്ക് മുഴക്കുന്ന് സ്വദേശിയാണ്.
ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പൂർത്തിയാക്കിയതോടെ 1988 ഫെബ്രുവരിയിൽ, കാസർകോട് പനത്തടി സി.എച്ച്.സിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി താൽക്കാലിക നിയമനത്തോടെ തുടക്കം. പുതുച്ചേരി ആരോഗ്യവകുപ്പിൽ ഹെൽത്ത് അസിസ്റ്റൻറ്, കണ്ണൂർ തില്ലങ്കേരിയിൽ ജെ.എച്ച്.ഐ, മുക്കം, കോടഞ്ചേരി, തിരുവമ്പാടി എന്നിവിടങ്ങളിലും ജോലിചെയ്തു.
എച്ച്.ഐ ആയതോടെ ചുങ്കത്തറ, നിലമ്പൂർ, ഊർങ്ങാട്ടിരി, ആനക്കയം ആരോഗ്യകേന്ദ്രങ്ങളിലും കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, കൊടിയത്തൂർ, മുക്കം, കൊടുവള്ളി, ചെറൂപ്പ എന്നിവിടങ്ങളിലും തൃശൂർ, കൊല്ലം, ജില്ലകളിലുമായി 27 ഓഫിസുകളിലും അത്രതന്നെ പ്രാദേശിക സർക്കാറിെൻറ കീഴിലും സേവനം ചെയ്തു.
33 വർഷങ്ങളിലായി 26 സ്ഥലംമാറ്റത്തിലൂടെ 27 സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ച് മേയ് 31ന് വിരമിക്കുേമ്പാൾ ഉണ്ണികൃഷ്ണന് രണ്ടു തവണ വിദ്യാഭ്യാസ വകുപ്പിെൻറയും ഒരുതവണ പുതുച്ചേരി ആരോഗ്യവകുപ്പിെൻറയും രണ്ടു തവണ സംസ്ഥാന ഗവൺമെൻറിെൻറയും ആദരം ലഭിച്ചിട്ടുണ്ട്. എന്നാൽ, തനിക്കെതിരെ പഴയകാല രേഖകളുടെ പേരുപറഞ്ഞ് അധികൃതർ പെൻഷൻപോലും തടഞ്ഞിരിക്കുന്ന സ്ഥിതിയാണെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.