മുക്കം: സുഭിക്ഷ പദ്ധതിയുടെ ഭാഗമായി കരനെൽകൃഷിക്ക് വിത്തിറക്കിയ മുക്കത്തെ കർഷക കൂട്ടായ്മ ആഹ്ലാദത്തിെൻറ നിറവിൽ. മുക്കം നഗരസഭയുടെയും കൃഷിഭവെൻറയും സഹായത്തോടെയാണ് മുക്കത്തെ കരനെൽ കർഷക സമിതി ഈ വർഷത്തെ കാലവർഷത്തിനു തൊട്ടുമുമ്പായി 32 ഏക്കർ സ്ഥലത്ത് വിത്തിറക്കിയത്.
വിത്തും വളവും പദ്ധതിപ്രകാരം ലഭ്യമാക്കിയതും അയ്യൻ കാളി തൊഴിലുറപ്പ് പദ്ധതിയിൽ നിലം ഒരുക്കി നൽകിയതും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ചു. ഔഷധഗുണമുള്ള രക്തശാലി, പ്രതിരോധശേഷികൂടിയ ജ്യോതി എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷിചെയ്തത്. കൃഷി ഓഫിസർ ഡോ. പ്രിയ മോഹെൻറ നേതൃത്വത്തിലുള്ള സംഘം സാങ്കേതിക നിർദേശങ്ങളുമായി എല്ലായിടത്തും ചെന്നെത്തുകയും ചെയ്തു.
മണാശ്ശേരിയിൽ അരയേക്കർ സ്ഥലത്ത് കൃഷിചെയ്ത രക്തശാലി പാടം കൊയ്തു കൊണ്ട് നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ ഷഫീക് മാടായി, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, കരനെൽ കർഷകസമിതി പ്രസിഡൻറ് വിനോദ് മണാശ്ശേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.