വൃക്കരോഗം: വിദ്യാർഥിനി ചികിത്സ സഹായം തേടുന്നു

മുക്കം: വൃക്കരോഗം ബാധിച്ച്​ ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി ചികിത്സ സഹായം തേടുന്നു. മുക്കം തെച്യാട് വിളക്കാട്ട്​ പുഷ്പാകര െൻറ മകൾ അമൃതയാണ് ഉദാരമതികളുടെ സഹായം തേടുന്നത്. കോടഞ്ചേരി ഗവ. കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. ഇരുവൃക്കകളും തകരാറിലായ അമൃത ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കയാണ്.

വൃക്ക മാറ്റിവെക്കുക മാത്രമാണ് പോംവഴിയെന്നാണ്​ ഡോക്ടർമാരുടെ അഭിപ്രായം. വൃക്ക നൽകാൻ മാതാവ്​ തയാറാണ്. പരിശോധനകൾ കഴിഞ്ഞു. ഓപറേഷനും തുടർചികിത്സക്കുമുള്ള പണം കണ്ടെത്താൻ കൂലിവേലകൊണ്ടു കുടുംബം പോറ്റുന്ന അമൃതയുടെ മാതാപിതാക്കൾക്ക് ആവില്ല. ഇപ്പോഴേ നല്ലൊരു തുക പരിശോധനകൾക്കു മാത്രമായി ചെലവായി.

അമൃതയെ സഹായിക്കാൻ തിരുവമ്പാടി എം.എൽ.എ ജോർജ് എം. തോമസ്, മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ എന്നിവർ മുഖ്യരക്ഷാധികാരികളും നഗരസഭ കൗൺസിലർമാരായ മിനി കരുണാകരൻ, പി.കെ. മുഹമ്മദ്, സഫിയ മുഹമ്മദ് എന്നിവർ രക്ഷാധികാരികളും വി. കുഞ്ഞിരാമൻ (വി.എം. ശിവൻ) ചെയർമാനും ഇ. സത്യനാരായണൻ കൺവീനറും വി.എം. കൃഷ്ണൻ കുട്ടി ട്രഷററുമായി അമൃത ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കേരള ഗ്രാമീൺ ബാങ്ക് തോട്ടത്തിൻകടവ് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു.

അക്കൗണ്ട് നമ്പർ: 40734101014523. ഐ എഫ്.എസ്.സി കോഡ്: KLGB0040734. ബന്ധപ്പെടേണ്ട നമ്പർ: 8086297 597.

Tags:    
News Summary - kidney failure; girl need help for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.