മുക്കം: വീട്ടുമുറ്റത്ത് പച്ചപ്പിെൻറ അഴകുവിടർത്താൻ ഔഷധച്ചെടിയായ വിക്സ് തുളസിച്ചെടികൾ നട്ടത് നഗരസഭയിലെ വീടുകളിൽ ശ്രദ്ധ നേടുന്നു. ജലദോഷം, മൂക്കടപ്പ് എന്നിവക്ക് ആശ്വാസം പകരുന്ന ചെടിയാണ് വിക്സ് ചെടി.
ഒന്നോ രണ്ടോ ഇല പറിച്ചുതിരുമ്മി മൂക്കിൽ വലിച്ചാൽ വിക്സ് പോലെ അൽപനേരം മണം ലഭിച്ച് ആശ്വാസം നൽകും. അതേസമയം, ഇല തിന്നുകയും ചെയ്യാം. നല്ല ഗ്യാസ് അനുഭവത്തിലുള്ള എരിവ് കിട്ടും. വായിലെ ദുർഗന്ധം മാറ്റാനും വിക്സ് തുളസിച്ചെടികൾ ചവക്കാറുണ്ട്. ഇക്കാരണത്താൽ വിക്സ് തുളസിച്ചെടി മൗത്ത് ഫ്രഷ് പ്ലാൻറ് എന്ന പേരിലും അറിയപ്പെടുന്നു. ഇലക്ക് നല്ല വാസനയാണ്.
ലാമിയേ സി എന്ന തുളസിച്ചെടിയുടെ സസ്യകുടുംബത്തിലാണ് ഇതും. മിൻറ് എന്ന പേരിലും അറിയപ്പെടുന്നു. യൂറോപ്, പശ്ചിമേഷ്യൻ രാജ്യങ്ങളാണ് വിക്സ് ചെടിയുടെ ജന്മനാട്. ഇവിടങ്ങളിലെ മൗത്ത് വാഷ്, സൗന്ദര്യവർധക വസ്തുക്കൾ, ടൂത്ത് പേസ്റ്റ്, സോപ്പ്, ഓയിൽ എന്നിവയിൽ ഇവയുടെ ഇല ഉപയോഗിക്കുന്നുണ്ട്.
ഇപ്പോൾ നമ്മുടെ നാട്ടിലെ നഴ്സറികളിലൂടെ ഇവയുടെ ചെടി ലഭിക്കുന്നുണ്ട്. തലവേദനക്കും ദഹനത്തിനും ഇതിെൻറ ഇല ഫലപ്രദമാണെന്ന് പറയുന്നു. വീട്ടുമുറ്റത്ത് ചട്ടിയിൽ തൈ നട്ടാൽ പലപ്പോഴും ഗുണകരമാവാം. ഒപ്പം പച്ചപ്പിെൻറ ഭംഗിയും. തണ്ടും തൈയും നടാൻ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.