മുക്കം: മുക്കം ടൗണിൽ രണ്ടു കടകളിൽ മോഷണവും പത്തോളം കടകളിൽ മോഷണശ്രമവും നടന്നു. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ സപ്ലൈകോ മെഡിക്കൽ സ്റ്റോർ, മാളിക കോംപ്ലക്സിലെ സനം ബാഗ്ഹൗസ് എന്നിവിടങ്ങളിൽനിന്ന് പണമുൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്. സനം ബാഗ് ഹൗസിൽ നിന്ന് 20,000 രൂപയോളവും സപ്ലൈകോ മെഡിക്കൽ സ്റ്റോറിൽനിന്ന് 4000 രൂപയുമാണ് നഷ്ടമായത്. യാമി ടെക്സ്റ്റയിൽസ്, ചിൽകെറ്റ്, എജുബസാർ, കളർ വേൾഡ്, പഴയ ബസ് സ്റ്റാൻഡിലെ ക്വാളിറ്റി ഫാൻസി, ഹോം സെൻറർ, ഹൈനസ് ഫാൻസി, ബെല്ലാ മൊബൈൽസ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണ ശ്രമം നടന്നത്.
മിക്ക കടകളുടെയും പൂട്ടുകൾ തകർത്ത നിലയിലാണ്. ശനിയാഴ്ച പുലർച്ചയാണ് മോഷണം നടന്നതെന്ന് കരുതുന്നു. സ്റ്റേഷൻ ഓഫിസർ സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽ മുക്കം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. ക്വാളിറ്റി ഫാൻസിയിലെ സി.സി.ടി.വിയിൽനിന്ന് മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. മുഖം മൂടിയും കൈയിലും കാലിലും ഷോക്സും ധരിച്ച മോഷ്ടാവിന്റെ കൈയിൽ ടോർച്ച്, പൂട്ട് പൊളിക്കാനുള്ള ഹാമർ എന്നിവയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.