വടകര: ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന വൻ മതിൽ സഞ്ചാരം തടസ്സപ്പെടുത്തുന്നതായി പരാതി. കുഞ്ഞിപ്പള്ളി മുതൽ കൈനാട്ടി വരെയാണ് പലയിടത്തായി ഉയർന്ന കോൺക്രീറ്റ് ഭിത്തികൾ റോഡുകളും വഴികളും തടസ്സപ്പെടുന്ന സ്ഥിതിയിലുള്ളത്.
വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്തവിധം വഴികളും റോഡുകളും തടസ്സപ്പെട്ടുകിടക്കുകയാണ്. പാത നിർമാണവുമായി ബന്ധപ്പെട്ട് അടിപ്പാതകളും ടോൾ പ്ലാസകളും നിർമിക്കുന്നതിന്റ ഭാഗമായാണ് കൂറ്റൻ മതിലുകൾ പണിയുന്നത്. പാരിസ്ഥിതികാഘാതം ഉണ്ടാകുന്നതരത്തിൽ മണ്ണിട്ട് നിർമിക്കുന്നതിന് പകരം തൂണുകൾ ഉപയോഗിച്ച് നിർമിച്ചാൽ ദുരിതത്തിന് ഏറക്കുറെ പരിഹാരമാവുമെങ്കിലും നടപടിയില്ല.
പ്രയാസങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കുമ്പോൾ വീട്ടുകാർക്ക് പുറത്തുപോകാനും മറ്റും റാമ്പുകൾ ഉണ്ടാക്കിയാൽ മതിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, റാമ്പ് നിർമാണം ഫലപ്രദമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. വിഷയത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഉടൻ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.