കൊയിലാണ്ടി: 'ഇന്നത്തെ ആപൽഘട്ടത്തിൽ രാജ്യത്തെ നേർവഴിക്ക് നയിക്കാൻ കെൽപ്പും കഴിവുമുള്ള ഏക സ്ഥാപനം ഇന്നും കോൺഗ്രസ് മാത്രമാണ്'. 1951ൽ മദിരാശി നിയമസഭയിലേക്കും പാർലമെൻറിലേക്കും നടന്ന തെരഞ്ഞെടുപ്പിെൻറ വോട്ടർമാർക്കുള്ള അഭ്യർഥനക്കത്തിലെ ഈ വാചകം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറതാണ്. മദിരാശി നിയമസഭയിലേക്കു മത്സരിച്ച വാസുദേവൻ നായരും പാർലമെൻറിലേക്ക് മത്സരിച്ച ഉമ്മർ കോയയും സംയുക്തമായി തയാറാക്കിയ അഭ്യർഥന കത്തിലാണ് നെഹ്റുവിെൻറ ആഹ്വാനം സ്ഥലംപിടിച്ചത്. 'ജനുവരി 12ന് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായ ഞങ്ങൾ നിൽക്കുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.
കോൺഗ്രസ് ജയിച്ചാൽ അടുത്ത അഞ്ചു കൊല്ലംകൊണ്ട് എന്തെല്ലാം ചെയ്യാനുദ്ദേശിക്കുന്നുണ്ടെന്ന് െതരഞ്ഞെടുപ്പ് വിജ്ഞാപനത്തിലും പഞ്ചവത്സര പദ്ധതിയിലും വിശദമാക്കിയിട്ടുണ്ട്. അവക്കനുസരിച്ചും കോൺഗ്രസ് അച്ചടക്കത്തിനു വിധേയമായും രാജ്യത്തിെൻറ ഉയർച്ചക്ക് കഴിയുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ തയാറായിരിക്കും.
നിങ്ങളുടെ വിലയേറിയ വോട്ട് ഞങ്ങൾക്ക് തന്നും മറ്റെല്ലാവിധ ഒത്താശകൾ ചെയ്തും ഞങ്ങളെ ജയിപ്പിക്കുവാൻ അപേക്ഷ' ഇതായിരുന്നു ഇരു സ്ഥാനാർഥിയുടെയും പേരിലുള്ള കത്തിെൻറ രൂപം. നുകംവെച്ച കാളകളായിരുന്നു അന്ന് കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് ചിഹ്നം. കൊയിലാണ്ടി താഴങ്ങാടി റോഡ് മമതയിൽ അബ്ദുൾ ഖാദറിെൻറ ശേഖരത്തിലുള്ളതാണ് കത്ത്. 1965ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിെൻറ അഭ്യർഥനക്കത്തും പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ കത്തുകളും ശേഖരത്തിലുണ്ട്. അബ്ദുൾ ഖാദറിെൻറ ഉപ്പയുടെ ഉപ്പ മമ്മക്കാൻറകത്ത് കലന്തൻ കുട്ടിയുടെ പേരിലുള്ളതാണ് കത്തുകൾ.
സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥി ഡോ. കെ.ബി. മേനോൻ മത്സരിച്ച 1965ലെ തെരഞ്ഞെടുപ്പിെൻറ കത്തും കൂട്ടത്തിലുണ്ട്. അക്കാലത്തെ രാഷ്ട്രീയ കൂട്ടുകെട്ട് വ്യക്തമാക്കുന്നതാണ് ഈ അഭ്യർഥന. കമ്യൂണിസ്റ്റ് പാർട്ടിയുടെയും മുസ്ലിം ലീഗിെൻറയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് കത്തിൽ പറയുന്നു.1964ൽ സി.പി.ഐയിൽ ഉണ്ടായ ഭിന്നതയെ തുടർന്ന് രൂപംകൊണ്ട സി.പി.എം, മുസ്ലിം ലീഗിനൊപ്പം ചേർന്ന് പിന്തുണ നൽകിയത് കെ.ബി. മേനോന് ആയിരുന്നു. കോൺഗ്രസിലെ ഇ. രാജഗോപാലൻ നായരായിരുന്നു എതിരാളി. കെ.ബി. മേനോൻ വിജയിച്ചു.
അദ്ദേഹത്തിന് 33910 വോട്ടും രാജഗോപാലൻ നായർക്ക് 24903 വോട്ടും ലഭിച്ചു. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ മന്ത്രിസഭ രൂപവത്കരിക്കാൻ കഴിഞ്ഞില്ല. ഇതിനാൽ രാഷട്രപതി ഭരണം 1967വരെ തുടർന്നുവെന്നാണ് ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.