പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ 'അടയാളം' പ്രകാശനം ചെയ്തു. മൂന്ന് കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒളവണ്ണ ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻഡിങ് കമ്മിറ്റിയാണ് അവതരിപ്പിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. ജയപ്രശാന്താണ് സംവിധാനം ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥിയായ ആവണി അപ്പോത്തിക്കരി തിരക്കഥയും, അഷ്റഫ് പാലാഴി എഡിറ്റിങ്ങും കാമറയും ചെയ്യുന്നു. പ്രകാശനം കുന്ദമംഗലം മണ്ഡലം എം.എൽ.എ പി.ടി.എ. റഹിം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.പി. ശാരുതി, ബാബു പറശ്ശേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.