കുറ്റ്യാടി: ആസ്ട്രേലിയയിലെ ലാ ട്രോബ് യൂനിവേഴ്സിറ്റിയിൽനിന്ന് 92 ലക്ഷം രൂപയുടെ പി.എച്ച്ഡി സ്കോളർഷിപ് നേടിയ സിറാജുൽ ഹുദാ പൂർവ വിദ്യാർഥി മുഹമ്മദ്റാഷിദ് വള്ളിത്തോടിനെ സിറാജുൽ ഹുദയിൽ ആദരിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി മെമന്റോ നൽകി. ഫിസിയോതെറപ്പിയിലെ ബാക്ക്പെയിൻ രോഗികൾക്ക് തലച്ചോറിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് റാഷിദ് ഗവേഷണം നടത്തുക. നാദാപുരം സിറാജുൽ ഹുദാ സയൻസ് ആൻഡ് കോമേഴ്സ് കോളജ് വിദ്യാർഥിയായിരുന്ന മുഹമ്മദ് റാഷിദ് മൈസൂർ ജെ.എസ്.എസ് കോളജ് ഓഫ് ഫിസിയോതെറപ്പിയിലായിരുന്നു പഠനം. ബഷീർ അസ്ഹരി സ്വാഗതവും അസീസ് ചേലക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.