കടന്നലാക്രമണത്തില്‍ പരിക്കേറ്റവര്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സ തേടുന്നു

കടന്നൽ കുത്തേറ്റ് ഒമ്പത്​ തൊഴിലാളികൾക്ക് പരുക്ക്

പേരാമ്പ്ര: ജോലിക്കിടെ ഒൻപത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നൽ കുത്തേറ്റ് പരിക്കേറ്റു. പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ നിലോത്ത് പാത്തുമ്മയുടെ വീട്ടില്‍ തൊഴിലുറപ്പ് പണിക്കിടയാണ് തൊഴിലാളികളെ കടന്നലുകൾ കടന്നാക്രമിച്ചത്. നീലോത്ത് ശാന്ത (48) നീലോത്ത് പാത്തുമ്മ (62) മീറങ്ങാട്ട് ശാരദ(58) വാഴക്കാമ്മൊമ്പൊയില്‍ ഷീജ (42) മീറങ്ങാട്ട് ഷിജി (37) മരുതോറെമ്മല്‍ ഷൈജ (38) ജയശ്രീ രാവാരിക്കണ്ടി (47) എടപ്പാറ ധന്യ (35) മീറങ്ങാട്ട് കാര്‍ത്ത്യായനി (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

നീലോത്ത് പാത്തുമ്മ, മീറങ്ങാട്ട് ശാരദ എന്നിവർ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലും മറ്റുള്ളവര്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലും ചികിത്സ തേടി. നിലത്ത് കരിയിലകള്‍ നീക്കം ചെയ്യുന്നതിനിടയാണ് കടന്നല്‍ കൂടിളകിയത്. തൊഴിലാളികൾ ഓടിയതുകൊണ്ട് കൂടുതൽ ആക്രമണ മേൽക്കാതെ രക്ഷപ്പെട്ടു. ഓടുന്നതിനിടയില്‍ പലരുടെയും ആഭരണങ്ങള്‍ നഷ്ടമായതായി പറയുന്നു. 

Tags:    
News Summary - Nine workers injured in Honey bee attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.