കോഴിക്കോട്: 'ഒാപറേഷൻ ട്യൂബ്' എന്നപേരിൽ സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ 36 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. കിണാശ്ശേരി സ്വദേശി അജ്മൽ റോഷനെ (23)11,25,700 രൂപ സഹിതം രാമനാട്ടുകരയിൽനിന്നും കൊടുവള്ളി സ്വദേശി മുഹമ്മദ് ജിൽഷാദിനെ (24) 4,57,500 രൂപ സഹിതം വെസ്റ്റ്ഹില്ലിൽനിന്നും അന്നശ്ശേരി സ്വദേശി ബാസിതിനെ (37) 3,60,000 രൂപ സഹിതം വണ്ടിപ്പേട്ടയിൽനിന്നും എസ്.ഐ എസ്. നിയാസിെൻറ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്.
പരിശോധനക്ക് ഹൈലറ്റ് മാൾ പരിസരത്തെത്തിയ പന്തീരാങ്കാവ് പൊലീസ് സംഘത്തെക്കണ്ട് പണമടങ്ങിയ ബാഗ് ഉപേക്ഷിച്ച് രണ്ടംഗസംഘം രക്ഷപ്പെട്ടു. ഈ ബാഗിൽ 16.50 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തെ അന്വേഷിച്ചുവരുകയാണെന്ന് പന്തീരാങ്കാവ് പൊലീസ് പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ ബൈജു കെ. ജോസിെൻറ നേതൃത്വത്തിൽ പ്രദീപ്, കിരൺ, ജിബിൻ എന്നിവരടങ്ങിയ സംഘമാണ് തിങ്കളാഴ്ച വൈകീട്ടോടെ ഇവിടെ പരിശോധന നടത്തിയത്.
ലോക്ഡൗൺ കാലത്ത് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പലർക്കും പണമയക്കുന്നതായി രഹസ്യ വിവരം കിട്ടിയതിെൻറ അടിസ്ഥാനത്തിലായിരുന്നു സിറ്റി പൊലീസിെൻറ പരിശോധന. നഗരപരിധിയിലെ വിവിധ ബാങ്കുകളുടെ 58 കാഷ് ഡെപോസിറ്റ് മെഷീനുകളിലുൾപ്പെടെ ഇതിെൻറ ഭാഗമായി പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. നേരേത്ത കുഴൽപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.