PACKAGE ദേശീയപാത: മുറിച്ച മരങ്ങൾക്കു പകരം മരം നട്ടില്ല

വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങൾക്കു പകരം മരം നടാനുള്ള നടപടി എങ്ങുമെത്തിയില്ല. ദേശീയപാത അഴിയൂർ വെങ്ങളം റീച്ചിൽ മുറിച്ചുമാറ്റിയത് 2660 മരങ്ങളാണ്. മുറിച്ചുമാറ്റിയ മരങ്ങൾക്കു പകരം മരം നടണമെന്നാണ് വ്യവസ്ഥ. ഇത്തരത്തിൽ മാരം നടാൻ ആവശ്യമായ സ്ഥലം ഇതുവരെ കണ്ടെത്തിയിട്ടില്ല. ദേശീയപാത അതോറിറ്റിയാണ് ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ സ്ഥലം കണ്ടെത്തേണ്ടത്. മാഹി-വടകര കനാലിന്റെ ഭാഗങ്ങളിൽ നേരത്തെ കുറച്ചു മരങ്ങൾ നട്ടെങ്കിലും നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അതിലധികവും നശിച്ചു. പുതുതായി ഇവിടങ്ങളിൽ മരം വെച്ചുപിടിപ്പിക്കണമെങ്കിൽ ജലപാതയുടെ നിർമാണം പൂർത്തിയാവണം. മരങ്ങൾ നടുന്നതിനും മൂന്നുവർഷം പരിപാലിക്കുന്നതിനുമുള്ള ഫണ്ട് ദേശീയപാത അതോറിറ്റിയാണ് സാമൂഹിക വനവത്കരണ വിഭാഗത്തിന് നൽകുക. വെങ്ങളം മുതൽ രാമനാട്ടുകര വരെ മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം വെക്കാൻ നേരത്തെ 1.6 കോടി കൈമാറിയിരുന്നു. 26,000 മരങ്ങൾ ഉത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെച്ചതായാണ് കണക്ക്. പകരം മരങ്ങൾ വെച്ചുപിടിപ്പിക്കാൻ പൊതുസ്ഥലങ്ങൾ ഇനിയും കണ്ടെത്തേണ്ടതുണ്ട്. ദേശീയ പാതയിലെ മരങ്ങൾ ഇല്ലാതായതോടെ പാത ചുട്ടുപൊള്ളുകയാണ്. ചിത്രം വിപുലീകരണ ഭാഗമായി മരങ്ങൾ മുറിച്ചുമാറ്റിയ ദേശീയപാത Saji 1 Saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.