കോ​ഴി​ക്കോ​ട് മെഡിക്കൽ കോളജിൽ രോഗിയെ കാണാതായി

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് രോ​ഗി​യെ കാ​ണാ​താ​യി. തി​രു​ത്തി​യാ​ട് താ​ഴ​ത്തേ​ട​ത്ത് പ​റ​മ്പ് ബാ​ല​മ​ന്ദി​ര​ത്തി​ൽ കെ. ​അ​ശോ​ക്‌​രാ​ജി (58) നെ​യാ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്.

മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള ഇ​യാ​ളെ ചൊ​വ്വാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ വീ​ടി​ന് സ​മീ​പ​മു​ള്ള റോ​ഡി​ൽ വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് ഗ്ലൂ​ക്കോ​സ് ന​ൽ​കി​യി​രു​ന്നു.

അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഏ​ഴ​ര​യോ​ടെ സ്‌​കാ​നി​ങ്ങി​ന് കൊ​ണ്ടു​പോ​കാ​ൻ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കാ​ണാ​താ​യ വി​വ​ര​മ​റി​ഞ്ഞ​തെ​ന്ന് സ​ഹോ​ദ​ര​ൻ സി​ദ്ധാ​ർ​ഥ​ൻ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രെ​യും അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചു.

Tags:    
News Summary - patient missing from kozhikode medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.