കോഴിക്കോട്: ജില്ലയിൽ പ്ലസ്വൺ പ്രവേശനത്തിന് ആഗ്രഹിക്കുന്നവർക്ക് ആവശ്യത്തിന് സീറ്റുകളില്ല. 44,430 പേരാണ് എസ്.എസ്.എൽ.സി ജയിച്ചത്. ഏകജാലകം വഴിയുള്ള പ്രവേശനത്തിൽ 34,472 സീറ്റുകൾ മാത്രമാണുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, തമിഴ്നാട് ബോർഡ് തുടങ്ങിയ ഫലങ്ങൾ പുറത്തുവരുേമ്പാൾ സീറ്റ്ക്ഷാമം വർധിക്കും.
അതേസമയം, വൊക്കേഷനൽ ഹയർ െസക്കൻഡറി സ്കൂളുകളിൽ 2,610 ഉം സർക്കാർ, സ്വകാര്യ പോളിടെക്നിക്ക് കോളജുകളിൽ 1,385 സീറ്റുകളും ജില്ലയിലുണ്ട്. ഇതിൽ വെസ്റ്റ് ഹിൽ, മലാപ്പറമ്പ് പോളിടെക്നിക്ക് കോളജുകളിൽ 485 സീറ്റുകളാണുള്ളത്. ഐ.ടി.ഐ സീറ്റുകളും ചേരുേമ്പാൾ ഉപരിപഠനത്തിന് കാര്യമായ സീറ്റ് ക്ഷാമമുണ്ടാകില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ. സീറ്റുകളുടെ അന്തിമകണക്ക് പിന്നീട് മാത്രമാണ് വ്യക്തമാവുക. കഴിഞ്ഞ വർഷം ജില്ലയിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചിരുന്നു. ഈ വർഷം സീറ്റ് വർധനവിനെക്കുറിച്ച് സർക്കാർ തീരുമാനമായിട്ടില്ല. കഴിഞ്ഞ വർഷം അവസാന അലോട്ട്മെൻറ് കഴിഞ്ഞ ശേഷം സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു.
എന്നാൽ, എ പ്ലസുകളുടെ എണ്ണം കുതിച്ചുയർന്നതിനാൽ ഇത്തവണ ഇഷ്ടപ്പെട്ട വിഷയങ്ങളിൽ പ്ലസ്വൺ പ്രവേശനം അത്ര എളുപ്പമാകില്ല. 14,363 പേർക്ക് ഫുൾ എ പ്ലസുണ്ട്. ഏറ്റവും കൂടുതൽ പേർ ആഗ്രഹിക്കുന്ന സയൻസ് സീറ്റിലേക്കും ജില്ലയിൽ ഇത്തവണ ഫുൾ എ പ്ലസുകാർക്ക് പോലും പ്രവേശനം കിട്ടുമോയെന്നുറപ്പില്ല. മെറിറ്റിൽ 10,180 സയൻസ് സീറ്റ് മാത്രമാണുള്ളത്.
ഹയർ െസക്കൻഡറി മേഖല ഓഫിസിന് നാഥനില്ല
കോഴിക്കോട്: എസ്.എസ്.എൽ.സി ഫലത്തിനുശേഷം പ്ലസ്വൺ പ്രവേശന നടപടികൾ തുടങ്ങാറായെങ്കിലും ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി) സ്ഥാനത്ത് ഉദ്യോഗസ്ഥനില്ല. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഗോകുല കൃഷ്ണൻ മേയ് 31ന് വിരമിച്ച ശേഷം ഈ സ്ഥാനത്തേക്ക് നിയമനം നടത്തിയിട്ടില്ല. വയനാട് ജില്ല കൂടിയുൾപ്പെടുന്നതാണ് കോഴിക്കോട് മേഖല ഓഫിസിെൻറ പരിധി. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്ലാത്തത് ഹയർ െസക്കൻഡറി സ്കൂളുകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
പ്ലസ്വൺ പ്രവേശനത്തിൽ പല കാര്യങ്ങളിലും ആർ.ഡി.ഡിയുടെ സാന്നിധ്യം അത്യാവശ്യമാണ്. ഭിന്നശേഷി, സ്പോർട്സ് ക്വോട്ട വിദ്യാർഥികളുടെയും പ്രവേശനത്തിനും സാക്ഷ്യപ്പെടുത്തലിനുമടക്കം ഈ ഉദ്യോഗസ്ഥൻ വേണം.
എയ്ഡഡ് സ്കൂളുകളിലെ ശമ്പളമടക്കമുള്ള ബില്ലുകൾ പാസാക്കേണ്ടത് ഡെപ്യൂട്ടി ഡയറക്ടറാണ്. സംസ്ഥാനത്തെ മറ്റ് ചില മേഖലകളിലും ആർ.ഡി.ഡിമാരുടെ ഒഴിവുണ്ട്. നിയമിക്കേണ്ടവരുടെ പട്ടിക നേരത്തേ തയാറാക്കിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് കോടതിയിൽ കേസുള്ളതിനാലാണ് വൈകുന്നതെന്നാണ് വിശദീകരണം. എന്നാൽ, ഒരു ഒഴിവ് മാറ്റിവെച്ച് ബാക്കിയുള്ള നിയമനം നടത്താൻ കോടതി അനുവദിച്ചിരുന്നു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരിൽ നിന്നാണ് െഡപ്യൂട്ടി ഡയറക്ടറെ സ്ഥാനക്കയറ്റത്തിലൂടെ തിരഞ്ഞെടുക്കുന്നത്.
ജില്ലയിൽ ഹയർ െസക്കൻഡറി സ്കൂളുകൾ 181
സർക്കാർ സ്കൂളുകൾ 64
എയ്ഡഡ് 86
അൺ എയ്ഡഡ് 28
സ്പെഷൽ സ്കൂൾ 1
ടെക്നിക്കൽ സ്കൂൾ 1
ബാച്ചുകൾ 690
ആെക സീറ്റുകൾ 34,472
സയൻസ് മെറിറ്റ് സീറ്റുകൾ 10,180
സയൻസ് നോൺ മെറിറ്റ് 5,790
ഹ്യുമാനിറ്റീസ് മെറിറ്റ് 5,434
ഹ്യുമാനിറ്റീസ് നോൺ മെറിറ്റ് 1,766
കോമേഴ്സ് മെറിറ്റ് 7,036
കോമേഴ്സ് നോൺ മെറിറ്റ് 3,661
സ്പോർട്സ് ക്വോട്ട സീറ്റുകൾ 605
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.