കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരിയെ അപമാനിച്ച സംഭവത്തിൽ പ്രതിയെ പിടിക്കാതെ പൊലീസ്. തുടക്കംമുതൽ കേസിൽ അലംഭാവം കാണിക്കുന്ന പൊലീസിന് മേൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നാണ് ആരോപണം.
കഴിഞ്ഞ മാസം 15ന് രാവിലെ 11ന് ആശുപത്രി സ്ഥിരംജീവനക്കാരിയെ എൻ.എച്ച്.എം താൽക്കാലിക ജീവനക്കാരനായ മുഹമ്മദ് അഫ്ലഹ് അപമാനിച്ചെന്നാണ് പരാതി. പ്രകോപനമൊന്നുമില്ലാതെ അസഭ്യംപറഞ്ഞെന്നും ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.
12 മണിയോടെ ആശുപത്രി സൂപ്രണ്ടിനും പ്രിൻസിപ്പലിനും പരാതി നൽകി. സൂപ്രണ്ട് മെഡിക്കൽ കോളജ് പൊലീസിന് പരാതി െെകമാറുകയും 18ന് രാവിലെ പരാതിക്കാരിയെ വിളിച്ച് സ്റ്റേഷനിൽ ഹാജരാവാൻ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് ജോലിയിലായതിനാൽ രാവിലെ ഹാജരാകാനാവില്ലെന്ന് ജീവനക്കാരി അറിയിച്ചു. വനിതാജീവനക്കാർ സ്റ്റേഷനിൽ നേരിട്ട് ഹാജരാവേണ്ടെന്ന് ആശുപത്രി അധികൃതരും പറഞ്ഞു.
ഒരാഴ്ചയായിട്ടും നടപടിയൊന്നും ഉണ്ടാവാത്തതിനെ തുടർന്ന് പരാതിക്കാരിയുടെ തൊഴിൽസംഘടന പൊലീസുമായി ബന്ധപ്പെട്ടു. കേസെടുക്കേണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി മെഡിക്കൽ കോളജ് അസി. കമീഷണർ ഇവരെ അറിയിച്ചത്രെ. എന്നാൽ, ഒത്തുതീർപ്പിന് ജീവനക്കാരി വിസമ്മതിച്ചതോടെ 29ന് പൊലീസെത്തി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് നടപടിയൊന്നുമുണ്ടായില്ല. അതേസമയം, അന്വേഷണം ഉൗർജിതമാണെന്നും സാക്ഷിമൊഴികളടക്കം രേഖപ്പെടുത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്.െഎ എ. രമേഷ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.