മഴക്കെടുതി: സജ്ജമായി ദുരന്ത നിവാരണ വകുപ്പ്

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ജൂ​ലൈ ആ​റു​വ​രെ ഓ​റ​ഞ്ച് മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ഴ​ക്കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന​തി​നാ​യി ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് സ​ജ്ജ​മാ​യി. ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വെ​ള്ളം ക​യ​റു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ഉ​രു​ൾ​പൊ​ട്ട​ൽ മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ആ​ളു​ക​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ ക​ല​ക്ട​ർ എ. ​ഗീ​ത ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്താ​ണ് ജി​ല്ല ക​ല​ക്ട​ർ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.

ക​ട​ലു​ണ്ടി​യി​ലെ ക​പ്പ​ല​ങ്ങാ​ടി, ബേ​പ്പൂ​രി​ലെ ഗോ​തീ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള വീ​ടു​ക​ളി​ൽ​നി​ന്നും ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ല​ക്ട​ർ വി​ല്ലേ​ജ് ഓ​ഫി​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ബോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും ഫി​ഷ​റീ​സ് വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

വി​ല്ലേ​ജ് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ജ്ജ​മാ​ക്ക​ണം. അ​ഗ്നി​ശ​മ​ന വി​ഭാ​ഗം, ആ​രോ​ഗ്യ വ​കു​പ്പ്, പൊ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ൾ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ സ​ജ്ജ​രാ​ക​ണ​മെ​ന്നും ക​ല​ക്‌​ട​ർ പ​റ​ഞ്ഞു. ക്യാ​മ്പു​ക​ളി​ൽ പ​നി​ബാ​ധി​ത​ർ​ക്കാ​യി പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ശ​ക്ത​മാ​യ പ​നി​യു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നും പ​നി പ​ട​രാ​തി​രി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും ക​ല​ക്ട​ർ പ​റ​ഞ്ഞു. ക​ല​ക്ട​റേ​റ്റി​ലെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മി​ന് പു​റ​മെ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലും ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. 1077 ആ​ണ് ടോ​ൾ ഫ്രീ ​ന​മ്പ​ർ. 

Tags:    
News Summary - Rainfall: Disaster management department ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.