മഴ കുറഞ്ഞു:കോ​ഴി​ക്കോ​ട് ജില്ലയിൽ ആറ് ക്യാമ്പുകളി​ലായി 129 പേർ

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ മ​ഴ​ക്ക് നേ​രി​യ ശ​മ​ന​മാ​യ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ​നി​ന്നും ആ​ളു​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങി. നി​ല​വി​ലു​ള്ള ആ​റ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ 129 പേ​രാ​ണു​ള്ള​ത്.

കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ൽ നാ​ല് ക്യാ​മ്പു​ക​ളി​ലാ​യി 33 പേ​രാ​ണു​ള്ള​ത്. പ​ന്നി​യ​ങ്ക​ര വി​ല്ലേ​ജി​ലെ ജി.​എ​ൽ.​പി.​എ​സ് ക​പ്പ​ക്ക​ൽ, ചേ​വാ​യൂ​ർ വി​ല്ലേ​ജി​ലെ ജി.​എ​ച്ച്.​എ​സ്.​എ​സ് എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ്, മാ​വൂ​ർ വി​ല്ലേ​ജി​ലെ ക​ച്ചേ​രി​ക്കു​ന്ന് അം​ഗ​ൻ​വാ​ടി, കു​മാ​ര​ന​ല്ലൂ​ർ വി​ല്ലേ​ജി​ലെ മൂ​ട്ടോ​ളി അം​ഗ​ൻ​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​സ​ബ വി​ല്ലേ​ജി​ലെ ക്യാ​മ്പ് പി​രി​ച്ചു​വി​ട്ടു.

കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ ബാ​ലു​ശ്ശേ​രി ​ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ക്യാ​മ്പ് പി​രി​ച്ചു​വി​ട്ടു. ​ച​ങ്ങ​രോ​ത്ത് വി​ല്ലേ​ജി​ലെ ക​ടി​യ​ങ്ങാ​ട് എ​ൽ.​പി സ്കൂ​ളി​ലെ ക്യാ​മ്പി​ൽ ആ​റ് കു​ടും​ബ​ത്തി​ലെ 20 പേ​രാ​ണു​ള്ള​ത്. വ​ട​ക​ര താ​ലൂ​ക്കി​ല്‍ നാ​ദാ​പു​രം വി​ല്ലേ​ജി​ല്‍ ആ​രം​ഭി​ച്ച ക്യാ​മ്പി​ല്‍നി​ന്നും കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക്യാ​മ്പി​ല്‍നി​ന്നും ആ​ളു​ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. നി​ല​വി​ല്‍ വ​ട​ക​ര താ​ലൂ​ക്കി​ല്‍ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നി​ല്ല.

താ​മ​ര​ശ്ശേ​രി താ​ലൂ​ക്കി​ൽ കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പു​ക​ട​വ് ഗ​വ. യു.​പി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ വെ​ണ്ട​ക്കം​പൊ​യി​ൽ എ​സ്.​ടി കോ​ള​നി​യി​ലെ 25 കു​ടും​ബ​ങ്ങ​ളി​ല്‍നി​ന്നു​ള്ള 76 അം​ഗ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.

വ​ട​ക​ര താ​ലൂ​ക്കി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യാ​യ പു​റ​ങ്ക​ര വ​ള​പ്പി​ല്‍നി​ന്നും ക​ട​ലാ​ക്ര​മ​ണ​ത്തെ തു​ട​ര്‍ന്ന് ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍പ്പി​ച്ചു. വ​ട​ക​ര താ​ലൂ​ക്കി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്നു. കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ൽ ഇ​തു​വ​രെ 51 വീ​ടു​ക​ൾ​ക്കാ​ണ് ഭാ​ഗി​ക​മാ​യി ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ച​ത്. കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​റ് വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ജി​ല്ല​യി​ല്‍ ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ള്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. 1077 ആ​ണ് ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍. ക​ല​ക്ട​റേ​റ്റി​ലെ ക​ണ്‍ട്രോ​ള്‍ റൂം ​ന​മ്പ​ര്‍: 0495 2371002.

Tags:    
News Summary - Rains subside: 129 people in six relief camps in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.