കോഴിക്കോട്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലെ അന്വേഷണം അതിവേഗത്തിലെന്ന് ആണയിടുേമ്പാഴും നഗരത്തിൽ രജിസ്റ്റർ ചെയ്ത രണ്ടു പ്രധാന കേസുകളിലെ പ്രതികളിപ്പോഴും കാണാമറയത്ത്. നിർത്തിയിട്ട ബസിൽവെച്ചും ട്രെയിൻ യാത്രക്കിടെയും സ്ത്രീകളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ രണ്ടു പ്രതികളെയാണ് ഇതുവരെ പിടികൂടാൻ കഴിയാത്തത്.
ജൂലൈ നാലിനാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ കോഴിക്കോട് മുണ്ടിക്കല്‍താഴം-സി.ഡബ്ല്യൂ.ആർ.ഡി.എം റോഡിന് സമീപം നിര്‍ത്തിയിട്ട ബസില്‍ ക്രൂരമായി പീഡിപ്പിച്ചത്. വഴക്കിട്ട് രാത്രി വീട്ടിൽ നിന്നിറങ്ങിയ യുവതിയെ പ്രതികൾ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ബസിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ ഗോപീഷ് (38), പത്താം മൈല്‍ മേലേപൂളോറ മുഹമ്മദ് ഷമീര്‍ (32) എന്നിവർ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റിലായെങ്കിലും പ്രധാനപ്രതി കുന്ദമംഗലം പന്തീര്‍പ്പാടം സ്വദേശി പാണരുകണ്ടത്തില്‍ ഇന്ത്യേഷ് (38) ഇപ്പോഴും ഒളിവിലാണ്. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും കണ്ടെത്താനാവാത്ത ഇയാൾക്കായി അേന്വഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ചേവായൂർ പൊലീസ് രജിസ്റ്റർ െചയ്ത കേസ് മെഡിക്കൽ കോളജ് അസി. കമീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
ജൂലൈ14ന് രാത്രി ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ ഹോംനഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പിടിയിലാവാനുള്ള മറ്റൊരാൾ. യുവതി എറണാകുളത്തു നിന്ന് കോഴിക്കോട്ടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അതിക്രമമുണ്ടായത്. െട്രയിനിലെ അവസാന കമ്പാര്‍ട്ടുമെൻറിൽ യാത്ര ചെയ്യവെ തൃശൂർ സ്റ്റേഷനിൽ നിന്ന് മദ്യലഹരിയിൽ കയറിയയാൾ ലൈംഗികാതിക്രം കാട്ടുകയായിരുന്നു. ശല്യം സഹിക്കവയ്യാതെ യുവതി ബഹളംവെച്ച് ചങ്ങല വലിച്ചതോടെ െട്രയിന്‍ നിര്‍ത്തി. ഈ സമയം ഇയാൾ ഇറങ്ങിയോടുകയായിരുന്നു.
വെളുത്ത് മെലിഞ്ഞ് തലമുടി നരച്ച പ്രതിക്കായി തൃശൂർ സ്റ്റേഷനിലെ ഉൾപ്പെടെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും ആളെ പിടികൂടാനായിട്ടിയില്ല. ഇയാൾ രക്ഷപ്പെട്ട താനൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള പല സ്ഥലങ്ങളിലും പരിശോധന നടത്തിയിട്ടും കണ്ടെത്താനാവാത്തതോടെ പൊലീസ് രേഖാചിത്രം തയാറാക്കി പുറത്തുവിട്ടിട്ടുണ്ട്. കൊയിലാണ്ടി സ്വദേശിയാെണന്ന് സംശയമുള്ളതിനാൽ ഈ ഭാഗത്തും അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് െറയിൽവേ പൊലീസ് രജിസ്റ്റർ െചയ്ത കേസിൽ ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രനാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.