കോഴിക്കോട്: വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന മുൻഗണന കാർഡുകളുടെ മസ്റ്ററിങ് മുടങ്ങിയതോടെ ദുരിതത്തിലായി ജനം. സെർവർ തകരാറിലായതിനെ തുടർന്നാണ് റേഷൻ മസ്റ്ററിങ് വെള്ളിയാഴ്ച രാവിലെ മുടങ്ങിയത്. 15, 16 ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ രാത്രി ഏഴുവരെ മസ്റ്ററിങ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. തുടർന്ന് റേഷൻ കാർഡും ആധാർ കാർഡുമായി എത്തിയവരെല്ലാം പ്രതിസന്ധിയിലായി.
മസ്റ്ററിങ് നടത്തുമെന്ന് നേരത്തേ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് നൂറുകണക്കിന് പേരാണ് നിശ്ചിത കേന്ദ്രങ്ങളിൽ എത്തിയത്.ജോലിക്ക് പോകാനുള്ളവരെല്ലാം മസ്റ്ററിങ് നടത്തി ജോലിസ്ഥലത്ത് എത്താമെന്ന ധാരണയിൽ നേരത്തേ തന്നെ ക്യൂവിൽ സ്ഥലംപിടിച്ചിരുന്നു.
എന്നാൽ, മസ്റ്ററിങ് ആരംഭിച്ചതോടെ സെർവർ തകരാറിലാവുകയായിരുന്നു. മിക്കവാറും സെന്ററുകളിലും ഒരു റേഷൻ കാർഡ് പോലും മസ്റ്ററിങ് നടത്താൻ കഴിഞ്ഞില്ല. മണിക്കൂറുകൾക്ക് ശേഷമാണ് മസ്റ്ററിങ് മഞ്ഞ കാർഡുകാർക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണെന്ന് വാർത്തസമ്മേളനം നടത്തി മന്ത്രി അറിയിച്ചത്. എന്നിട്ടും വ്യക്തമായ അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്ന് മണിക്കൂറോളം കാത്തുനിൽക്കേണ്ട അവസ്ഥയിലായിരുന്നു ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.