കോഴിക്കോട്: ബഹുസ്വരസമൂഹത്തില്‍ വേണ്ട ഭരണഘടനയാണ് മുഹമ്മദ് നബി നടപ്പാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പാറന്നൂര്‍ ഉസ്താദ് സ്മാരക പണ്ഡിതപ്രതിഭ പുരസ്കാര സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇല്ലാത്തവര്‍ക്ക് ഉള്ളവര്‍ നല്‍കണമെന്ന യഥാര്‍ഥ സോഷ്യലിസം ഇസ്ലാമിലാണുള്ളത്.
തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇസ്ലാമിനെ ശരിയായി അവതരിപ്പിക്കുകയാണ് മതപണ്ഡിതന്മാര് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, എ. വി. അബ്ദുറഹ്മാൻ ഫൈസിക്ക് പുരസ്കാരം സമർപ്പിച്ചു.
50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സമസ്ത ട്രഷറർ ആയിരുന്ന പാറന്നൂർ പി.പി. ഇബ്രാഹിം മുസ്ലിയാരുടെ സ്മരണാർത്ഥം റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക സ്വതന്ത്ര സംഘടനയായ കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷനാണ് അവാർഡ് ഏർപ്പെടുത്തിയത്.
മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രശസ്തി പത്രവും മൂസക്കുട്ടി ഹസ്രത്ത് ഉപഹാരവും സമർപ്പിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം തുടങ്ങിയവർ സംസാരിച്ചു. ഒ.പി. അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും മുഹമ്മദ് ഷബീർ പൂവാട്ടുപറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.